SWISS-TOWER 24/07/2023

വൈറസിന്റെ മറ്റൊരു വകഭേദം കൂടി ബ്രിടനില്‍ കണ്ടെത്തി; ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്

 


ADVERTISEMENT

ലണ്ടന്‍: (www.kvartha.com 24.12.2020) വൈറസിന്റെ മറ്റൊരു വകഭേദം കൂടി ബ്രിടനില്‍ കണ്ടെത്തി. വ്യാപനനിരക്ക് കൂടിയ ഈ വൈറസിന്റെ വകഭേദത്തിന് ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കോവിഡ് രോഗികളില്‍ തിരിച്ചറിഞ്ഞതായും ഇവര്‍ക്ക് കഴിഞ്ഞയാഴ്ചകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായതായും മാറ്റ് ഹാന്‍കോക്ക് മാധ്യമങ്ങളോട് പറഞ്ഞു. വൈറസിന്റെ മറ്റൊരു വകഭേദം കൂടി ബ്രിടനില്‍ കണ്ടെത്തി; ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്
Aster mims 04/11/2022 ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തേക്കാള്‍ വ്യാപനത്തോത് കൂടിയ വൈറസാണ് ഇത്. അതിനാല്‍ തന്നെ ആശങ്ക വര്‍ധിക്കുന്നതായും ഹാന്‍കോക്ക് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തവരും അവരുമായി അടുത്ത സമ്പര്‍ക്കമുണ്ടായവരും ക്വാറന്റൈനില്‍ കഴിയണമെന്ന് ഹാന്‍കോക്ക് നിര്‍ദേശിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

അതിനിടെ ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസില്‍ നിന്ന് വ്യത്യസ്തമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വൈറസിനെ നിയന്ത്രിക്കാമെന്നും ഇതിനെതിരെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈറസിന്റെ വിവിധ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കോവിഡ് വാക്‌സിനുകള്‍ക്ക് കഴിയുമെന്നും സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകത്തെ മിക്ക രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:  New, More Infectious Coronavirus Strain From South Africa Found In UK, London, News, Health, Health and Fitness, Britain, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia