Scooter | വരുന്നു ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ കൂടി; സാധങ്ങൾ കയറ്റി ഏത് തിരക്കുള്ള റോഡിലൂടെയും പോകാം; പ്രത്യേകതകൾ അറിയാം
Dec 25, 2023, 20:45 IST
ന്യൂഡെൽഹി: (KVARTHA) ഇലക്ട്രിക് സ്കൂട്ടറുകൾ വളരെ സാധാരണമായ കാഴ്ചയായി മാറിയിരിക്കുന്നു. ഇതിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് പോകാൻ എളുപ്പവുമാണ്. എന്നാൽ ഇ-സ്കൂട്ടറുകൾക്ക് കൂടുതൽ ചെയ്യാൻ കഴിയുമെങ്കിലോ? കനേഡിയൻ സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൂട്ടിലിറ്റി 'യൂട്ടിലിറ്റി സ്കൂട്ടർ' രൂപകൽപന ചെയ്തിരിക്കുന്നത് ആ ചോദ്യം മനസിൽ വെച്ചാണ്. വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത സാധനങ്ങൾ കൊണ്ടുപോകാവുന്ന പെട്ടിയാണ്. ഭക്ഷണം, പലചരക്ക് സാധനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ ദ്രുതഗതിയിൽ കൊണ്ടുപോകുന്നതിന് യൂട്ടിലിറ്റി സ്കൂട്ടർ തികച്ചും അനുയോജ്യമാണ്. നിന്ന് കൊണ്ടായിരിക്കും ഈ ഇലക്ട്രിക് സ്കൂട്ടർ ഓടിക്കാനാവുക.
പ്രധാന സവിശേഷതകൾ
മുന്നിലും പിന്നിലും സസ്പെൻഷൻ (മുന്നിൽ 16 ഇഞ്ച് ടയറും പിന്നിൽ 13 ഇഞ്ച് ടയറും), പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, 62 മൈൽ വരെ ബാറ്ററി റേഞ്ച് എന്നിവ സ്കൂട്ടിലിറ്റിയുടെ മറ്റ് ചില സവിശേഷതകളിൽ ഉൾപ്പെടുന്നു. ഒരു ലോഡ് ഇറക്കുകയും മറ്റൊന്ന് എടുക്കുകയും ചെയ്യേണ്ടി വരുമ്പോൾ സ്കൂട്ടറിന്റെ കഴിവ് ഉപയോഗപ്രദമാകും. ഇതിൽ വ്യത്യസ്‌ത ബോക്‌സുകൾ സജ്ജീകരിക്കാനാവും. അതിലൂടെ സ്‌കൂട്ടറിനെ ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. 70.9 ഇഞ്ച് നീളത്തിൽ, സ്കൂട്ടിലിറ്റിക്ക് ഒരു സാധാരണ സൈക്കിളിനോളം നീളമുണ്ട്.
വിപണിയിൽ ലഭ്യമോ?
ഇതുവരെ സ്കൂട്ടിലിറ്റി വിപണിയിലേക്ക് എത്തിയിട്ടില്ല. ടൊറന്റോ ആസ്ഥാനമായുള്ള എൻജിനീയറിംഗ് ഡിസൈൻ ലാബും നെതർലാൻഡിലെ വ്യാവസായിക ഡിസൈൻ സ്ഥാപനമായ സ്പ്രിംഗ്ടൈമുമായും സഹകരിച്ചാണ് കമ്പനി സ്‌കൂട്ടർ നിർമിക്കുന്നത്. ഇതുവരെ രണ്ട് പ്രോട്ടോടൈപ്പുകൾ നിർമിച്ചു. 12 മാസങ്ങൾക്ക് ശേഷം സ്കൂട്ടർ ഉൽപാദനത്തിന് തയ്യാറാകുമെന്നും ആദ്യ വിപണികൾ യൂറോപ്പും വടക്കേ അമേരിക്കയും ആയിരിക്കുമെന്നും സ്കൂട്ടിലിറ്റി സ്ഥാപകൻ അന്റോണിയോ ലോറോ പറയുന്നു. കാർഗോ ബൈക്കുകളുടെ വിലയുടെ പകുതിയിൽ താഴെയായിരിക്കുമെന്ന് ലോറോ പറയുന്നുണ്ടെങ്കിലും കൃത്യമായ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Keywords: Malayalam-News, Lifestyle, Lifestyle-News, Automobile, World, New Delhi, Scooter, Vehicle, Mobility, New Mobility Form: A Utility Scooter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.