Controversy | മോദിയെ 'ഗുജറാതിലെ കശാപ്പുകാരന്‍' എന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി; ഉയര്‍ത്തിയത് രൂക്ഷമായ വിമര്‍ശനങ്ങള്‍; കുറിക്ക് കൊള്ളുന്ന മറുപടികളുമായി കേന്ദ്രമന്ത്രിമാര്‍
Dec 17, 2022, 09:57 IST
ന്യൂയോര്‍ക്: (www.kvartha.com) ഐക്യരാഷ്ട്ര സംഘടനയില്‍ (യുഎന്‍) ഇന്‍ഡ്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമര്‍ശവുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂടോ. ഇതിനെതിരെ സര്‍കാരും ബിജെപി നേതാക്കളും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി.
ഒസാമ ബിന്‍ ലാദന് ആതിഥ്യം അരുളുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിനു രക്ഷാസമിതിക്കു മുന്‍പില്‍ ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ 'ഒസാമ ബിന്‍ ലാദന്‍ മരിച്ചു. എന്നാല്‍, ഗുജറാത് കലാപത്തിന്റെ കശാപ്പുകാരന്‍ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയാണ്' എന്നായിരുന്നു ബിലാവല്‍ ഭൂടോയുടെ കുറ്റപ്പെടുത്തല്‍. പാകിസ്താന്‍ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.
'പാകിസ്താന്‍ പിന്നെയും തരംതാഴുകയാണ്. 1971ലെ ഈ ദിവസങ്ങള്‍ പാക് വിദേശകാര്യ മന്ത്രി തീര്‍ചയായും മറന്നിരിക്കും. പാകിസ്താനിലെ ബംഗാളികള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വംശഹത്യ നടന്നത് ഈ ദിവസങ്ങളിലാണ്. നിര്‍ഭാഗ്യവശാല്‍, ന്യൂനപക്ഷങ്ങളോടുള്ള പാക് മനോഭാവത്തില്‍ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. സ്വയം യോഗ്യത നഷ്ടപ്പെടുത്തിയാണ് അവര്‍ ഇന്‍ഡ്യയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുന്നത്. പാക് വിദേശകാര്യ മന്ത്രിയുടേത് 'അപരിഷ്‌കൃത പൊട്ടിത്തെറിക്കലാണ്'.
'1971ലെ വേദന പാകിസ്താന്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. 93,000ലേറെ പാക് പട്ടാളക്കാര്‍ ഇന്‍ഡ്യയ്ക്കു മുന്നില്‍ അന്നു കീഴടങ്ങിയിരുന്നു. ആ നഷ്ടത്തില്‍ ബിലാവല്‍ ഭൂടോയുടെ മുത്തച്ഛന്‍ സുള്‍ഫികര്‍ അലി ഭൂടോ പൊട്ടിക്കരഞ്ഞു. ഹീനവും നിരുത്തരവാദപരവുമായ പ്രതികരണമാണു ബിലാവലിന്റേത്' എന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാകൂര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ വസതിക്കു സമീപം ഈയിടെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇന്‍ഡ്യയാണെന്ന് പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭീകരതയെക്കുറിച്ച് ചോദ്യം ഉന്നയിച്ച പാക് മാധ്യമപ്രവര്‍ത്തകനോട്, ഇത് ചോദിക്കേണ്ടത് പാകിസ്താനിലെ മന്ത്രിയോടാണെന്നു എസ് ജയ്ശങ്കര്‍ മറുപടി നല്‍കി.
ന്യൂയോര്‍ക്, മുംബൈ, പുല്‍വാമ, പതാന്‍കോട്, ലന്‍ഡന്‍ തുടങ്ങിയവ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ ഭീകരതയുടെ മുറിവുകളേറ്റ നഗരങ്ങളാണ്. ഭീകരതയെ ലോകമാകെ കയറ്റി അയയ്ക്കുകയാണ്. 'മെയ്ക് ഇന്‍ പാകിസ്താന്‍' ഭീകരത അവസാനിപ്പിക്കേണ്ടതാണ്.' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
'പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പാപ്പരത്തമുള്ള ആ രാജ്യത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ മാനസിക പാപ്പരത്തത്തെയും പ്രതിനിധീകരിക്കുന്നു. പരാജയപ്പെട്ട രാജ്യത്തിന്റെ, പരാജയപ്പെട്ട നേതാവാണ് അദ്ദേഹം. തീവ്രവാദ മനസ്സുള്ളവരില്‍നിന്നു മറ്റെന്താണു പ്രതീക്ഷിക്കുക?' എന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ചോദിച്ചു.
Keywords: 'New Low, Even For Pak': India Slams Bilawal Bhutto's Comments Against PM, New York, News, Politics, Prime Minister, Narendra Modi, Criticism, Controversy, World
ലോകം പാകിസ്താനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവര്‍ ആ പ്രതിഛായ മാറ്റി നല്ല അയല്‍ക്കാരാകാന്‍ ശ്രമിക്കണമെന്നുമുള്ള ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ വാക്കുകള്‍ക്കെതിരെയാണ് ബിലാവലിന്റെ പരിധിവിട്ട പരാമര്‍ശം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.