ചൈന: (www.kvartha.com 04/02/2015) കയ്യില്‍ കാശ് കുറവാണ്. എങ്കിലും ഒന്ന് വിമാനയാത്ര ചെയ്യണമായിരുന്നുവെന്നാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടിതാ ചൈനീസ് വിമാന കമ്പനിയായ സ്പ്രിംഗ് എയര്‍ലൈന്‍സിന്റെ പുതിയ തീരുമാനം. കയ്യില്‍ കാശ് കുറവുള്ള യാത്രക്കാരെ ലക്ഷ്യം വച്ചാണ് സ്പ്രിംഗ് എയര്‍ലൈന്‍സ് ഇത്തരമൊരു പദ്ധതി ആവിഷകരിച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ ഇനിയാര്‍ക്കും സ്പ്രിംഗ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാം. പക്ഷേ നിന്ന് യാത്ര ചെയ്യണമെന്നു മാത്രമെന്ന് ചുരുക്കം
സ്പ്രിംഗ് എയര്‍ലൈന്‍സിനെ കൂടാതെ മറ്റു ചില ചെറുകിട കമ്പനികളും സമാന ആവശ്യം ഉന്നയിച്ച് ചൈനീസ് വിമാന അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. കമ്പനിയുടെ ഇത്തരം ആവശ്യത്തോട് പ്രതികൂലമായാണ് ചൈനീസ് ഭരണകൂടം പ്രതികരിച്ചിരിക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പ്രിംഗ് എയര്‍ലൈന്‍സ് വക്താവ് ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ 2009ലായിരുന്നു കമ്പനി ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചിരുന്നത്. വിമാന യാത്ര ബസ് യാത്ര പോലെ സുഗമമാക്കാം എന്ന ലക്ഷ്യം വെച്ചായിരുന്നു കമ്പനി അധികൃതര്‍ പറഞ്ഞിരുന്നത്. അതേ സമയം പൂര്‍ണമായും നില്‍ക്കുന്നതിന് പകരം ഉയര്‍ന്ന സ്റ്റൂളുകള്‍ പോലെ തയ്യാറാക്കിയ പ്രത്യേക ഇരിപ്പിടമാണ് യാത്രക്കാര്‍ക്കായി കമ്പനി രൂപകല്‍പന ചെയ്തിരുന്നത്. ഇത്തരത്തില്‍ നിന്ന് കൊണ്ട് ഇരിക്കാവുന്ന സീറ്റുകള്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത സീറ്റ് ബെല്‍റ്റും ഉണ്ട്.
Also Read:

വില കുറയുമെന്ന് നേരത്തെ മണത്തു; പമ്പുകളില്‍ പെട്രോളും ഡീസലും കാലി
Keywords: plane, Chaina, Airlines, Passenger, Media, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.