നേപാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; 6 മാസത്തിന് ശേഷം അടുത്ത തെരഞ്ഞെടുപ്പ്
May 22, 2021, 16:33 IST
കാഠ്മണ്ഡു: (www.kvartha.com 22.05.2021) പാര്‍ലമെന്റ് പിരിച്ചുവിട്ട് നേപാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി. ആറ് മാസത്തിന് ശേഷം നവംബറില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് ശനിയാഴ്ച അറിയിച്ചു. നവംബര്‍ 12 മുതല്‍ 18 വരെയുള്ള തീയ്യതികളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പുറത്തു വരുന്ന റിപോര്‍ടുകള്‍.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബറില്‍ കെ പി ശര്‍മ ഒലി സര്‍കാരിന് അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ടിക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ ഒലിയെ തന്നെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. എന്നാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഒലിക്ക് ഭൂരിപക്ഷം തെളിയിക്കാനാകാതായതോടെയാണ് വീണ്ടും പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവായ നേപാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹദൂര്‍ ദ്യേജ കൂട്ടുകക്ഷി സര്‍കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. 149 പേരുടെ പിന്തുണയായിരുന്നു ദ്യേജക്കുണ്ടായിരുന്നത്. തുടര്‍ന്നായിരുന്നു ഒലിയെ തന്നെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.