Earthquake | നേപാളില്‍ 6.4 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂചലനം; 70 പേര്‍ മരിച്ചു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത; നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) നേപാളില്‍ 6.4 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം. 70 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച (03.11.2023) രാത്രി 11.32നാണേ വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നേപാളിലെ ജാജര്‍കോട് ജില്ലയിലെ ലാമിഡാന്റ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ ഡെല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി.

ദുരന്തനിവാരണ ഏജന്‍സികളടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.. ഭൂചലനത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ
വ്യാപ്തി വര്‍ധിപ്പിച്ചതായാണ് റിപോര്‍ട്.

അതേസമയം, ഒക്ടോബര്‍ 22 നും 6.1 തീവ്രതയുള്ള ഭൂചലനം നേപാളിലുണ്ടായി.

Earthquake | നേപാളില്‍ 6.4 തീവ്രത രേഖപ്പെടുത്തി വന്‍ ഭൂചലനം; 70 പേര്‍ മരിച്ചു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത; നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു



Keywords: News, World, World-News, Nepal News, Earthquake, 70 Died, Strong Quake, Death Toll, Expected, Rise, Nepal earthquake: 70 Died as strong quake hit Nepal, death toll expected to rise.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia