ഉപയോഗിച്ച സിറിഞ്ചുകള്‍ തന്നെ വീണ്ടും ഉപയോഗിച്ച് കുട്ടികളോട് ഡോക്ടറുടെ ക്രൂരത; പാകിസ്ഥാനില്‍ എച്ച് ഐ വി പിടിപെട്ടത് 900 കുട്ടികള്‍ക്ക്; പ്രായപൂര്‍ത്തിയായ ചിലര്‍ക്കും രോഗബാധ കണ്ടെത്തി; ഡോക്ടര്‍ അറസ്റ്റില്‍

 


ഇസ്ലാമബാദ്: (www.kvartha.com 01.11.2019) ഉപയോഗിച്ച സിറിഞ്ചുകള്‍ തന്നെ വീണ്ടും ഉപയോഗിച്ച് കുട്ടികളോട് ഡോക്ടറുടെ ക്രൂരത. ഡോക്ടറുടെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തി കാരണം പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ക്കാണ് എച്ച് ഐ വി രോഗം പിടിപെട്ടത്.

അണുബാധിതമായ സിറിഞ്ചുകള്‍ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതാണ് ഇത്രയും കുട്ടികള്‍ അസുഖബാധിതരാവാന്‍ കാരണം. സംഭവത്തില്‍ ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു.

 ഉപയോഗിച്ച സിറിഞ്ചുകള്‍ തന്നെ വീണ്ടും ഉപയോഗിച്ച് കുട്ടികളോട് ഡോക്ടറുടെ ക്രൂരത; പാകിസ്ഥാനില്‍ എച്ച് ഐ വി പിടിപെട്ടത് 900 കുട്ടികള്‍ക്ക്; പ്രായപൂര്‍ത്തിയായ ചിലര്‍ക്കും രോഗബാധ കണ്ടെത്തി; ഡോക്ടര്‍ അറസ്റ്റില്‍

ഈ വര്‍ഷമാദ്യം നടത്തിയ പഠനത്തില്‍ അഞ്ഞൂറോളം കുട്ടികളില്‍ എച്ച് ഐ വി ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 1100 കുട്ടികളില്‍ എത്തിയിരിക്കുകയാണ്. ഇവരില്‍ നടത്തിയ പരിശോധനയിലാണ് 900 കുട്ടികള്‍ക്ക് എച്ച് ഐ വി ബാധ സ്ഥിരീകരിച്ചത്.

കുട്ടികള്‍ക്കൊപ്പം പ്രായപൂര്‍ത്തിയായ ചിലര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഡോക്ടറുടെ ഈ കൊടുംക്രൂരതയുടെ കാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Nearly 900 Kids Infected With HIV in Pakistan After A Doctor Reused Syringes On Them,Islamabad, Pakistan, News, Health, Health & Fitness, Doctor, Arrested, Children, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia