ഇതെന്താ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കുളമോ? പാല് പോലെ വെളുത്ത ദ്രാവകമുള്ള നിഗൂഢ കുളം കണ്ടെത്തി
Jun 15, 2020, 16:01 IST
ADVERTISEMENT
ന്യൂ മെക്സിക്കോ: (www.kvartha.com 15.06.2020) കാള്‍സ്ബാഡ് കാവേണ്‍സ് നാഷണല്‍ പാര്‍ക്കിലെ ലെച്ചുഗില്ല ഗുഹയില്‍ മനുഷ്യ സ്പര്ശമേല്ക്കാത്ത കുളം കണ്ടെത്തി. വെളുത്ത പാറക്കൂട്ടങ്ങള്‍ക്ക് നടുവിലാണ് വെള്ള നിറമുള്ള ദ്രാവകവുമായി ഈ കുളം സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളോളമായി മനുഷ്യസ്പര്‍ശമേല്‍ക്കാതെ കിടക്കുന്ന കുളമായതിനാലാണ് ഈ കുളത്തിന് വെള്ള നിറമുള്ള ദ്രാവകമുണ്ടാവാന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ലെച്ചുഗില്ല ഗുഹയിലെ പര്യവേഷകരാണ് ഈ കുളത്തെക്കുറിച്ച് പഠനം നടത്തുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹകളില്‍ ഒന്നാണ് ലെച്ചുഗില്ല. 1993 ല്‍ ഈ ഗുഹയെ കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴാണ് ഗവേഷകര്‍ ഇതിനുള്ളിലേക്ക് കടന്നു ചെല്ലുന്നത്.
Keywords: World, News, America, Mexico, Researchers, Water, Found, Cave, Pond, New Mexico, National Park, Natural pool untouched by humans discovered deep inside a cave in New Mexico.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

