യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല: കര, കടല്‍, വ്യോമസേനകളെ ശക്തിപ്പെടുത്തുമെന്ന് നാറ്റോ

 


കെയ് വ്: (www.kvartha.com 24.02.2022) റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുക്രൈയ്നില്‍ സൈനിക ആക്രമണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്ന് യുക്രൈനിനും റഷ്യയ്ക്കും സമീപമുള്ള കിഴക്കന്‍ ഭാഗത്ത് കര, കടല്‍, വ്യോമസേന എന്നിവ ശക്തിപ്പെടുത്താന്‍ നാറ്റോ തീരുമാനിച്ചു.

യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ല: കര, കടല്‍, വ്യോമസേനകളെ ശക്തിപ്പെടുത്തുമെന്ന് നാറ്റോ

വ്യാഴാഴ്ച നടന്ന അടിയന്തര ചര്‍ചകള്‍ക്ക് ശേഷം നാറ്റോ അംബാസഡര്‍മാര്‍ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 'എല്ലാ ആകസ്മികതകളോടും പ്രതികരിക്കാനുള്ള ഞങ്ങളുടെ സേനയുടെ സന്നദ്ധത ഞങ്ങള്‍ വര്‍ധിപ്പിച്ചു'. എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

നാറ്റോയുടെ 30 അംഗരാജ്യങ്ങളില്‍ ചിലത് യുക്രൈനിന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും നല്‍കുമ്പോള്‍, യുക്രൈനെ പിന്തുണച്ച് സൈനിക നടപടികളൊന്നും ആരംഭിക്കില്ലെന്ന് നാറ്റോ അറിയിച്ചു. കാരണം യുക്രൈന്‍ നാറ്റോയില്‍ അംഗമല്ല.

എന്നിരുന്നാലും സംഘര്‍ഷത്തോട് ഏറ്റവും അടുത്തു കിടക്കുന്ന അംഗരാജ്യങ്ങളായ എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളന്‍ഡ് എന്നിവയില്‍ ഏതെങ്കിലും രാജ്യത്തിന് ഭീഷണിയാകുമെങ്കില്‍ ഇടപെടാനാണ് നാറ്റോയുടെ തീരുമാനം.

'എല്ലാ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിരോധ ആസൂത്രണത്തിന് അനുസൃതമായി, സഖ്യത്തിലുടനീളം പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' എന്നും അംബാസിഡര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  NATO agrees to beef up land, sea and air forces near Ukraine after Russian attack, Ukraine, News, Army, Attack, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia