Died | ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
Dec 16, 2023, 15:58 IST
ADVERTISEMENT
മസ്ഖറ്റ്: (KVARTHA) ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്. ഗള്‍ഫാര്‍ കംപനിയിലെ മിസ്ഫയില്‍ റെഡിമിക്‌സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.
സുഹൃത്തുക്കളുമൊന്നിച്ച് ക്രികറ്റ് കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ മസ്ഖറ്റിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വഴപ്പിലാത്ത് വീട്ടില്‍ മാധവന്‍- ഗിരിജ ദമ്പതികളുടെ മകനാണ്.
ഭാര്യ: അക്ഷയ. മകന്‍: ആദിശ് മാധവ്. സഹോദരങ്ങള്‍: ദിവ്യ, ധന്യ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുകള്‍ അറിയിച്ചു.
ഭാര്യ: അക്ഷയ. മകന്‍: ആദിശ് മാധവ്. സഹോദരങ്ങള്‍: ദിവ്യ, ധന്യ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുകള്‍ അറിയിച്ചു.
Keywords: Native of Thrissur died in Oman after collapsing while playing cricket, Oman, News, Dhanesh, Malayali, Died, Hospital, Treatment, Dead Body, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

