Accidental Death | വാഹനാപകടത്തെ തുടര്‍ന്ന് സഊദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
Dec 4, 2023, 21:07 IST
ADVERTISEMENT
ബുറൈദ:(KVARTHA) വാഹനാപകടത്തെ തുടര്‍ന്ന് സഊദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതില്‍ പരേതനായ വര്‍ക്കി കുരുവിളയുടെ മകന്‍ ഷാജി കുരുവിളയാണ് (49) മരിച്ചത്. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
സാംസ ലോജിസ്റ്റിക്‌സ് കംപനിയിലെ ജീവനക്കാരനായിരുന്ന ഷാജിക്ക് കഴിഞ്ഞ ഒക്ടോബര്‍ 30നാണ് അപകടം സംഭവിച്ചത്. പഴയ എയര്‍പോര്‍ട് റോഡില്‍ ഷാജി ഓടിച്ചിരുന്ന കംപനി വക ഡെലിവറി വാഹനത്തിന് പിന്നില്‍ സഊദി പൗരന്റെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ ഷാജി ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. നാലുവര്‍ഷം മുമ്പാണ് ഷാജി ഈ കംപനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബുറൈദ കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ലവ് ലി. മക്കള്‍: ആഷ്ലി, എല്‍സ.
മാതാവ്: കുഞ്ഞുമോള്‍. ഭാര്യ: ലവ് ലി. മക്കള്‍: ആഷ്ലി, എല്‍സ.
Keywords: Native of Alappuzha, who was undergoing treatment in a Saudi hospital, died following a car accident, Saudi Arabia, News, Alappuzha Native, Accident, Injury, Hospital, Treatment, Dead Body, World News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.