Sun Smiling | മനുഷ്യമുഖമുള്ള സൂര്യന്‍ പുഞ്ചിരിക്കുന്നു; ഏറ്റവും സന്തോഷകരമായ സംഭവം കണ്ടെത്തി നാസ! വൈറലായി ചിത്രം

 


ADVERTISEMENT


വാഷിങ്ടന്‍: (www.kvartha.com) മനുഷ്യമുഖത്തിന് സമാനമായ സൂര്യനെ ചിന്തിച്ചിട്ടുണ്ടോ? കലാകാരന്‍മാരുടെ ഭാവനയില്‍ വിരിയുന്ന സാങ്കല്‍പികത അല്ലാതെ അത്തരത്തില്‍ ഒരു സംഭവം നമുക്ക് ദര്‍ശിക്കാന്‍ കഴിയില്ല. എന്നാലിപ്പോള്‍ അത്തരം ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍  ചര്‍ചയാവുന്നത്.
Aster_MIMS

അമേരികന്‍ ബഹിരാകാശ സംഘടനയായ നാസ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ചിത്രത്തില്‍ സൂര്യന്‍ 'ചിരിക്കുന്ന'ത് കാണാം. നാസ ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. കാരണം മനുഷ്യനോട് രൂപസാദൃശ്യമുള്ള മുഖവും ഈ ചിത്രത്തില്‍ സൂര്യനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.  


Sun Smiling | മനുഷ്യമുഖമുള്ള സൂര്യന്‍ പുഞ്ചിരിക്കുന്നു; ഏറ്റവും സന്തോഷകരമായ സംഭവം കണ്ടെത്തി നാസ! വൈറലായി ചിത്രം


കൊറോനല്‍ ഹോള്‍സ് എന്ന് അറിയപ്പെടുന്ന ഇരുണ്ട ഭാഗങ്ങളാണ് സൂര്യന് ഇത്തരമൊരു 'ചിരിക്കുന്ന മുഖം' സമ്മാനിച്ചത്. സോളര്‍ ഡൈനമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് സൂര്യന്‍ ചിരിക്കുന്ന ചിത്രം പകര്‍ത്തിയതെന്ന് നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ചിത്രം പുറത്തുവന്നതിന് പിന്നാലെ, വിവിധ വസ്തുക്കളുമായും കഥാപാത്രങ്ങളുമായും അതിനെ താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. 

Keywords:  News,World,Washington,international,Top-Headlines,Photo, NASA Spotted The Sun Smiling, And It's The Most Joyous Thing
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia