NASA | സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രം ആദ്യമായി പകര്‍ത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി

 


ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രം ആദ്യമായി പകര്‍ത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. 

സൗരയൂഥത്തിന് പുറത്തുള്ള ലോകങ്ങളുടെ കാഴ്ച പകര്‍ത്താനുള്ള ജെയിംസ് വെബ് ദൂരദര്‍ശിനിയുടെ ശേഷി തെളിയിക്കുന്ന നേട്ടമാണിതെന്നാണ് വിലയിരുത്തല്‍. അന്യ ഗ്രഹങ്ങളെ കുറിച്ച് ഭാവിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുന്നതിന് ഇത് വഴിവെക്കുമെന്ന സൂചനയും ഈ നേട്ടം നല്‍കുന്നു.

NASA | സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രം ആദ്യമായി പകര്‍ത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി

2017 ല്‍ ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലിസ്‌കോപ്പിലുള്ള സ്ഫിയര്‍ (SPHERE) ഉപകരണം ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. അന്ന് ദൂരദര്‍ശിനിയിലെ ചെറിയ ഇന്‍ഫ്രാറെഡ് വേവ് ലെങ്ത് ഉപയോഗിച്ച് അതിന്റെ ചിത്രം പകര്‍ത്തിയിരുന്നു.

ഭൂമിയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ദൈര്‍ഘ്യമേറിയ ഇന്‍ഫ്രാറെഡ് തരംഗം ഉപയോഗിച്ചുള്ള വെബ് ദൂരദര്‍ശിനിയുടെ നിരീക്ഷണത്തിന് ഭൂമിയുടെ അന്തരീക്ഷത്തിന്റെ തടസങ്ങളില്ലാതെ വ്യക്തതയുള്ള പുതിയ വിശദാംശങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

'HIP 65426 b' എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രഹം ഒരു വാതകഭീമനാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത് അതിന് ശിലകൊണ്ടുള്ള ഉപരിതലമുണ്ടാവില്ല, വാസയോഗ്യവുമല്ല. വ്യാഴത്തേക്കാള്‍ ആറിരട്ടി മുതല്‍ 12 ഇരട്ടി വരെ പിണ്ഡമുണ്ട് ഇതിന്. 450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹമാണിത്. ഏകദേശം 1.5 കോടി മുതല്‍ രണ്ട് കോടി വര്‍ഷം വരെ പഴക്കമുണ്ട്.

HIP 65426 b യുടെ വിവിധ ഇന്‍ഫ്രാറെഡ് ബാന്‍ഡുകളിലുള്ള ചിത്രമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. കോറോണ ഗ്രാഫ് എന്ന് വിളിക്കുന്ന ഒരു കൂട്ടം മാസ്‌കുകള്‍ ഉപയോഗിച്ച് ആതിഥേയ നക്ഷത്രത്തിന്റെ (Host Star) പ്രകാശം തടയുകയും അതുവഴി ഗ്രഹം വ്യക്തിമായി കാണാന്‍ സാധിക്കുകയും ചെയ്യും.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാള്‍ നൂറിരട്ടി അകലമുണ്ട് HIP 65426 b യും അതിന്റെ ആതിഥേയ നക്ഷത്രവും തമ്മില്‍. ഇക്കാരണം കൊണ്ട് തന്നെ നക്ഷത്രത്തിന്റെ പ്രകാശത്തില്‍ മറഞ്ഞ് പോവാതെ ഗ്രഹത്തെ കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ വെബ് ദൂരദര്‍ശിനിയ്ക്ക് സാധിച്ചു.

ഈ നക്ഷത്രത്തിന്റെ വെളിച്ചത്തെ തടയുകയെന്ന ശ്രമകരമായ ജോലി കോറോണഗ്രാഫുകള്‍ നന്നായി ചെയ്തുവെന്ന് യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് ആന്‍ഡ് അസ്ട്രോണമി അസോസിയേറ്റ് പ്രൊഫസര്‍ സാഷ ഹിങ്ക്‌ലി പറഞ്ഞു.

കേന്ദ്ര നക്ഷത്രങ്ങളുടെ തിളക്കത്തില്‍ ഗ്രഹങ്ങള്‍ മറഞ്ഞുപോവുന്നത് അവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വലിയ വെല്ലുവിളിയാണ്.

Keywords: NASA captures 1st direct image of exoplanet outside our solar system, New York, News, Photo, Technology, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia