നരേന്ദ്ര മോഡി ജൂണ്‍ ഏഴിന് യുഎസില്‍; ഖത്തര്‍ സന്ദര്‍ശനം ജൂണ്‍ നാലിന്

 


ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 21.05.2016) രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ജൂണ്‍ ഏഴിനു യുഎസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.

പ്രതിരോധം, സുരക്ഷ, ഊര്‍ജം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചാണു ചര്‍ച്ച. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും മോഡി
പ്രസംഗിക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു.

യുഎസിലേക്കുള്ള യാത്രയ്ക്കിടെ ജൂണ്‍ നാലിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി
രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം നടത്തും. എട്ടുവര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഖത്തറിലെത്തുന്നത്. 2008ല്‍ ഡോ. മന്‍മോഹന്‍ സിങ് സന്ദര്‍ശനം നടത്തിയിരുന്നു.

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി മോഡി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സന്ദര്‍ശനവേളയിലുണ്ടാകും.
 നരേന്ദ്ര മോഡി ജൂണ്‍ ഏഴിന് യുഎസില്‍; ഖത്തര്‍ സന്ദര്‍ശനം ജൂണ്‍ നാലിന്

Keywords: Washington, America, Qatar, Doha, Visit, Prime Minister, Narendra Modi, BJP, Andaman, India, National, World.






Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia