ലോകത്തിലെ ഏറ്റവും പഴക്കമുള്ള നളന്ദ സര്‍വകലാശാല പുനര്‍നിര്‍മ്മിക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നളന്ദ സര്‍വകലാശാല പുനര്‍നിര്‍മ്മിക്കുന്നു
നളന്ദ(ബീഹാര്‍): ലോകത്തിലെ ഏറ്റവും പഴക്കമുള്ള നളന്ദ സര്‍വകലാശാല പുനര്‍നിര്‍മ്മിക്കാനായുള്ള പദ്ധതിയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി. 800 വര്‍ഷങ്ങള്‍ പഴക്കമുള്ള സര്‍വകലാശാല ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളില്‍ ഒന്നാണ്‌. നളന്ദ സര്‍വകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള പദ്ധതിയുമായാണ്‌ നിതീഷ് കുമാര്‍ മുന്നോട്ട് പോകുന്നത്.

നാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നളന്ദ സര്‍വകലശാല ഏഷ്യയിലുടനീളമുള്ള പ്രതിഭാധനരായ നിരവധി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ പ്രഥമ സംരംഭമെന്ന നിലയില്‍ ഇന്ത്യ, ചൈന, ജപ്പാന്‍, സിംഗപൂര്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ പദ്ധതിക്കാവശ്യമായ ധനം സമാഹരിക്കും. സര്‍വകാലാശാലയുടെ കീഴില്‍ ഏഴ് സ്ക്കൂളുകളുണ്ടാകും. ഇന്ത്യയിലും വിദേശത്തുമായിരിക്കും സ്ക്കൂളുകള്‍ സ്ഥാപിക്കുക.

സയന്‍സ്, ഫിലോസഫി, സ്പിരിച്വലിസം, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളാണ്‌ ഇവിടെ പഠനവിഷയമാവുക. നോബല്‍ അവാര്‍ഡ് ജേതാവ് അമര്‍ത്യാസെന്നിനെ കഴിഞ്ഞ ആഴ്ച സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചിരുന്നു. സര്‍വകലാശാല തുടങ്ങാനിരിക്കുന്ന ഏഴ് പോസ്റ്റ് ഗ്രാജുവേറ്റ് സ്കൂളുകളില്‍ രണ്ടെണ്ണം അടുത്തവര്‍ഷം ആരംഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

നൂറുവീതം വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഇവിടെ പ്രവേശനം നല്‍കുക. സ്കൂള്‍ ഓഫ് ഹിസ്റ്ററിക്കല്‍ സ്റ്റഡീസും സ്കൂള്‍ ഓഫ് ഇക്കോളജി ആന്റ് എന്‍ വയണ്മെന്റല്‍ സ്റ്റഡീസുമാണ്‌ അടുത്തവര്‍ഷം ആരംഭിക്കുന്ന രണ്ട് സ്ക്കൂളുകള്‍. വിജ്ഞാന കുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാര്‍ത്ത ആനന്ദം പകരുമെങ്കിലും 2000 കോടി രൂപ മുതല്‍ മുടക്കുള്ള ഈ പദ്ധതി സാക്ഷാത്ക്കരിക്കപ്പെടുമോ എന്ന ആശങ്കയിലാണ്‌ ഏവരും. രാജ്യത്തെ ബുദ്ധികേന്ദ്രങ്ങളെന്ന്‌ വിശേഷിപ്പിക്കുന്ന അമര്‍ത്യാസെന്നും എ.പി.ജെ അബ്ദുല്‍ കലാമും തമ്മിലുള്ള അഭിപ്രായവിത്യാസങ്ങള്‍ പദ്ധതിക്ക് തുരങ്കം വയ്ക്കുമോ എന്ന ആശങ്കയാണ്‌ നിലനില്‍ക്കുന്നത്.

അമര്‍ത്യാസെന്നിന്റെ നിലപാടുകളുമായി യോജിക്കാന്‍ കഴിയാതെ എ.പിജെ അബ്ദുല്‍ കലാം പദ്ധതിയില്‍ നിന്നും പിന്മാറിയിരുന്നു. അമര്‍ത്യാസെന്നിന്റെ സഹപാഠി ഗോപാ ശബര്‍വാളിനെ സര്‍വകലാശാലയുടെ വിസി ആയി നിയമിച്ചതിനെചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ അഭിപ്രായവിത്യാസമുണ്ടായത്. എന്നിരുന്നാലും പദ്ധതി സാക്ഷാത്കരിക്കപ്പെട്ടാല്‍ അഭിമാനിക്കാവുന്ന നേട്ടമാകും ഇന്ത്യ കൈവരിക്കുക.

Keywords: Nalanda University, Bihar, India, National, Nitish Kumar
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script