നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവെച്ചു

 


ADVERTISEMENT


കൊഹിമ: നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപയും ആയുധങ്ങളും അസം റൈഫിള്‍സ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്നു രാജിവെക്കാന്‍ ആഭ്യന്തര മന്ത്രി തീരുമാനമെടുത്തത്. രാജിക്കത്ത് മുഖ്യമന്ത്രി നെയ്ഫിയു റിയൊവിനു കൈമാറി.

നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവെച്ചുഅതേസമയം, നിയമസഭ തെരഞ്ഞെ­ടു­പ്പില്‍ മ­ത്സ­രിക്കാ­നൊ­രു­ങ്ങുന്ന ഇംചെന്നിനെ അയോഗ്യനാക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച ഇംചെന്‍ ആയുധ നിയമപ്രകാരം കടുത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഇംചെന്നിനെതിരെ എന്‍.ഐ.എ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സ്വന്തം നിയോജകമണ്ഡലമായ കൊറിദംഗയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപക്ക് പുറമെ അഞ്ച് തോക്കുകളും 140 വെടിയുണ്ടകളുമാണ് അസം റൈഫിള്‍സ് പിടികൂടിയത്. വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നെന്നും റി­പോര്‍­ടുണ്ട്.

Keywords:  Imkong L Imchen , Nagaland, Kohima, Weapons, Decide, Niyamasabha, Commission, Candidate,Minister, Resigned, Vehicles, Chief Minister, Election, Congress, Report, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia