കൊഹിമ: നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപയും ആയുധങ്ങളും അസം റൈഫിള്‍സ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്നു രാജിവെക്കാന്‍ ആഭ്യന്തര മന്ത്രി തീരുമാനമെടുത്തത്. രാജിക്കത്ത് മുഖ്യമന്ത്രി നെയ്ഫിയു റിയൊവിനു കൈമാറി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഇംചെന്നിനെ അയോഗ്യനാക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച ഇംചെന്‍ ആയുധ നിയമപ്രകാരം കടുത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഇംചെന്നിനെതിരെ എന്‍.ഐ.എ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സ്വന്തം നിയോജകമണ്ഡലമായ കൊറിദംഗയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപക്ക് പുറമെ അഞ്ച് തോക്കുകളും 140 വെടിയുണ്ടകളുമാണ് അസം റൈഫിള്‍സ് പിടികൂടിയത്. വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നെന്നും റിപോര്‍ടുണ്ട്.
Keywords: Imkong L Imchen , Nagaland, Kohima, Weapons, Decide, Niyamasabha, Commission, Candidate,Minister, Resigned, Vehicles, Chief Minister, Election, Congress, Report, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.