Purple Cloud | പട്ടണത്തിന് മുകളില്‍ പര്‍പിള്‍ നിറത്തില്‍ നിഗൂഢമായ മേഘം; തൊട്ടടുത്തുള്ള ഖനിയില്‍ നിന്ന് അയഡിന്‍ നീരാവി ചോര്‍ന്നതാണ് കാരണമെന്ന് നിഗമനം; അമ്പരന്ന് നാട്ടുകാര്‍, വൈറലായി ചിത്രങ്ങള്‍
Aug 27, 2022, 15:40 IST
സാന്റിയാഗോ: (www.kvartha.com) നല്ല വെള്ളമേഘങ്ങളും മഴക്കാലമാകുമ്പോള്‍ കാര്‍മേഘങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വിചിത്രമായി ഒരു നിഗൂഢമായ മേഘം ചിലിയിലെ ഗ്രാമവാസികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഇവിടത്തെ ഒരു പട്ടണത്തിന് മുകളില്‍ പര്‍പിള്‍ നിറത്തിലുള്ള മേഘം വിചിത്രമായി നീങ്ങുന്നതാണ് വിദഗ്ധരെയും നാട്ടുകാരെയും അമ്പരപ്പിച്ചത്. അസാധാരണമായ പ്രതിഭാസത്തിന് പലതരത്തിലുള്ള വിശദീകരണം ആളുകളുടെ ഭാഗത്തുനിന്ന് വരുന്നുണ്ട്.
വടക്കന്‍ ചിലിയിലെ പോസോ അല്‍മോണ്ടില്‍ ഞായറാഴ്ച രാവിലെയുണ്ടായ വിചിത്ര രൂപീകരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേഘങ്ങളില്ലാത്ത ആകാശത്ത് പര്‍പിള്‍ നിറത്തിലുള്ള മേഘം പടര്‍ന്നുപിടിക്കുന്നതായി ചിത്രങ്ങളില്‍ കാണാം.
അടുത്തുള്ള മിനറല്‍ പ്ലാന്റിലെ പമ്പ് തകരാറാണ് പര്‍പിള്‍ മേഘത്തിന് കാരണമെന്ന് ചിലര്‍ പറയുന്നു. തൊട്ടടുത്തുള്ള ഖനിയില്‍ നിന്ന് അയഡിന്‍ നീരാവി ചോര്‍ന്നതിനെ തുടര്‍ന്നാണ് ആകാശത്ത് ഈ നിറത്തിലുള്ള മേഘം രൂപപ്പെട്ടത് എന്നാണ് കരുതുന്നത്. ഞങ്ങള്‍ ഇതില്‍ പരിശോധന നടത്തുകയാണ്. ഇംപെലര്‍ പമ്പിന്റെ മോട്ടോറിന്റെ തകരാറാണ് ഈ സംഭവത്തിന് കാരണമെന്നാണ് കരുതുന്നത് എന്നും ചിലിയുടെ റീജിയനിന്റെ ഡെപ്യൂടി ഹെഡ് ക്രിസ്റ്റ്യന്‍ ഇബാനെസ് പറഞ്ഞു.
പമ്പ് തകരാര്‍ മൂലം പ്ലാന്റിലെ അയോഡിന്‍ ഖരാവസ്ഥയില്‍ നിന്ന് വാതകാവസ്ഥയിലേക്ക് മാറുകയും ആകാശത്ത് ഫ്‌ലൂറസെന്റ് നിറത്തില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ കാരണമായി എന്ന് പരിസ്ഥിതി ഉദ്യോഗസ്ഥന്‍ ഇമ്മാനുവല്‍ ഇബാറ പറഞ്ഞു.
വിഷയത്തില്‍ പരിസ്ഥിതി വിദഗ്ദരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയന്ത്രണങ്ങളും പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാത്തതുമായ കംപനികള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്യുന്നത് അടുത്ത ദിവസം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.