Model Jailed | അഡല്‍റ്റ് സബ്‌സ്‌ക്രിപ്ഷന്‍ സൈറ്റായ ഒണ്‍ലിഫാന്‍സില്‍ ചിത്രം പങ്ക് വച്ചുവെന്ന് ആരോപണം; മ്യാന്‍മറില്‍ മോഡലിന് 6 വര്‍ഷം തടവ് ശിക്ഷ; 'സംസ്‌കാരത്തിനും മഹത്വത്തിനും വിഘാതമേല്‍പിച്ചു'
Sep 29, 2022, 11:59 IST
നയ് പിഡോ: (www.kvartha.com) അഡല്‍റ്റ് സബ്‌സ്‌ക്രിപ്ഷന്‍ സൈറ്റായ ഒണ്‍ലിഫാന്‍സില്‍ ചിത്രം പങ്ക് വച്ചുവെന്ന് ആരോപിച്ച് മ്യാന്‍മറില്‍ മോഡലിന് തടവ് ശിക്ഷ വിധിച്ചു. മോഡലും മുന്‍ ഡോക്ടറുമായ നാംഗ് മേ സാനിനെയാണ് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ ചിത്രം പങ്ക് വച്ചുവെന്ന് ആരോപിച്ച് രണ്ടാഴ്ച മുമ്പാണ് അവള്‍ക്കെതിരെ കുറ്റം ചുമത്തിയത്.
'സംസ്‌കാരത്തിനും മഹത്വത്തിനും വിഘാതമേല്‍പ്പിച്ചു' എന്നാരോപിച്ചാണ് നാംഗ് മേ സാനിനെ അറസ്റ്റ് ചെയ്തത്. 2021 -ല്‍ അട്ടിമറിയിലൂടെ ഭരണത്തിലെത്തിയ സൈനികരെ നാംഗ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ ഇലക്ട്രോനിക്‌സ് ട്രാന്‍സാക്ഷന്‍ ലോ പ്രകാരം സെക്ഷന്‍ 33(അ) അനുസരിച്ച് പണമീടാക്കി നഗ്‌നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചുവെന്നുള്ളതാണ് നാംഗിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. യാംഗോണിലെ നോര്‍ത് ഡാഗന്‍ ടൗന്‍ഷിപിലാണ് നാംഗ് താമസിക്കുന്നത്. ഇത് പട്ടാള നിയമം നിലനില്‍ക്കുന്ന പ്രദേശമാണ്.
ഇവിടെ പട്ടാളനിയമമാണ് നിലനില്‍ക്കുന്നത് എന്നതിനാല്‍ തന്നെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്. വക്കീലിനെ വയ്ക്കാനുള്ള അനുവാദമില്ലാത്തതടക്കം പല അവകാശങ്ങളും ഇവിടെ താമസിക്കുന്ന ആളുകള്‍ക്ക് നിഷേധിക്കപ്പെടാറുണ്ട്.
മ്യാന്‍മറിലെ തന്നെ കുപ്രസിദ്ധവും വലുതുമായ ഇന്‍സീന്‍ പ്രിസണ്‍ കോര്‍ടിലാണ് നാംഗിനെ വിചാരണ ചെയ്തത്. കഴിഞ്ഞ വര്‍ഷം അട്ടിമറിയിലൂടെ സൈനിക ഭരണം നിലവില്‍ വന്നശേഷം നിരവധി രാഷ്ട്രീയ തടവുകാരെയാണ് ഇവിടേക്ക് അയച്ചിട്ടുള്ളത്. മ്യാന്‍മറില്‍ ഒണ്‍ലിഫാന്‍സില്‍ ചിത്രം പങ്കുവച്ചതിന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന ആളാണ് നാംഗ് എന്ന് കരുതപ്പെടുന്നു.
മ്യാന്‍മറില്‍ സൈനിക ഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ചിത്രം പങ്കുവച്ചതിന് മറ്റൊരു മോഡലിന് കൂടി ആഗസ്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നാംഗിനെതിരെ ചുമത്തിയിരിക്കുന്ന അതേ കുറ്റം തന്നെയാണ് അവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. തിന്‍സാര്‍ വിന്റ് ക്യാവ് എന്ന മോഡലിന്റെ വിചാരണ ഒക്ടോബറില്‍ ആരംഭിക്കും എന്നാണ് കരുതുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.