പ്രതിഷേധങ്ങളെല്ലാം വെറുതെയായി; മ്യാന്മറില്‍ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി

 



നയ്പിഡോ: (www.kvartha.com 02.08.2021) സര്‍കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി സൈനിക മേധാവി. മ്യാന്‍മര്‍ കരസേനാ മേധാവി മിന്‍ ആംങ് ഹ്ലായിംഗാണ് സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റത്. വരുന്ന രണ്ടു വര്‍ഷം താനാണ് രാജ്യത്തെ നയിക്കുകയെന്നും 2023ല്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹ്ലായിംഗ് പറഞ്ഞു.

ആറു മാസം മുമ്പാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിനെ പുറത്താക്കി സൈന്യം ഭരണമേറ്റെടുത്തത്. ഭരണമുന്നണി നേതാവായിരുന്ന ഓങ് സാന്‍ സൂചിയുള്‍പെടെ അറസ്റ്റിലായിരുന്നു. രണ്ടു വര്‍ഷത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രധാനമന്ത്രിക്ക് അധികാരം കൈമാറുമെന്നാണ് സൈനിക മേധാവിയുടെ വാഗ്ദാനം. 2023 ആഗസ്‌റ്റോടെ അടിയന്തരാവസ്ഥ ലക്ഷ്യം നേടുമെന്നും ബഹുകക്ഷി തെരഞ്ഞെടുപ്പ് തന്നെയാകും നടക്കുകയെന്നും അദ്ദേഹം പറയുന്നു.

പ്രതിഷേധങ്ങളെല്ലാം വെറുതെയായി; മ്യാന്മറില്‍ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൈനിക മേധാവി


പുതിയ പ്രഖ്യാപനത്തോടെ രാജ്യം നീണ്ട രണ്ടരവര്‍ഷം സൈന്യത്തിനു കീഴിലാകുമെന്നുറപ്പായി. ഒരു വര്‍ഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്ദാനം. ഫെബ്രുവരി ഒന്നിനാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2008ല്‍ നിലവില്‍വന്ന ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു.   

സര്‍കാരിനെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 939 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവായിരത്തിലധികം പേര്‍ രാജ്യത്തെ വിവിധ ജയിലുകളിലാണ്.

തടവിലാക്കിയ നേതാക്കളെ വിചാരണ ചെയ്യുന്ന നടപടി ഈ ആഴ്ച ആരംഭിക്കുമെന്നാണ് സൈനിക ഭരണകൂടം അറിയിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് രാഷ്ട്രീയ നേതാക്കളെ സൈന്യം തടവിലാക്കിയത്.

Keywords:  News, World, International, Myanmar, Army, Prime Minister, Election, Myanmar junta leader declares himself PM as election timeline stalled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia