SWISS-TOWER 24/07/2023

ഇന്ത്യയിലെ മുസ്ലിംകള്‍ സമാധാന പ്രിയരെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടെഡ് ക്രൂസ്

 


വാഷിങ്ടണ്‍: (www.kvartha.com 17.12.2015) ലോകത്ത് ദശലക്ഷക്കണക്കിന് സമാധാനപ്രിയരായ മുസ്‌ലിംകളുണ്ടെന്നും പ്രത്യേകിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മുസ്ലിംകള്‍ സമാധാന പ്രിയരാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടെഡ് ക്രൂസ് പറഞ്ഞു.

യുഎസിലേക്ക് മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ക്രൂസ് രംഗത്തെത്തിയത്. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ അല്‍ഖായിദയും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരും നിയന്ത്രിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന യാതൊരു പ്രശ്‌നങ്ങളും നേരിടുന്നില്ല. 'എല്ലാ കുതിര കള്ളന്‍മാരും ഡെമോക്രാറ്റുകളാണ് എന്നാല്‍ എല്ലാ ഡെമോക്രാറ്റുകളും കള്ളന്‍മാരല്ല' ഫ്രാന്‍ക്ലിന്‍ ഡി. റൂസ് വെല്‍റ്റിന്റെ മുത്തച്ഛന്‍ പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ടെഡ് ക്രൂസിന്റെ മറുപടി.

അമേരിക്കയില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. മുസ്‌ലിംകള്‍ക്ക് അമേരിക്കയോടുള്ള മനോഭാവം മനസിലാകുന്നതുവരെ രാജ്യത്തെ അതിര്‍ത്തികള്‍ മുസ്ലിംകള്‍ക്ക് മുന്നില്‍ അടച്ചിടണമെന്നാണ് ട്രംപ് പറഞ്ഞത്.

ഇന്ത്യയിലെ മുസ്ലിംകള്‍ സമാധാന പ്രിയരെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടെഡ് ക്രൂസ്


Keywords:  Washington, America, Muslim, World, Ted Cruz, To Donald.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia