SWISS-TOWER 24/07/2023

KM Shaji | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ശാജി

 


ജിദ്ദ: (KVARTHA) ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ശാജി. മന്ത്രിക്കെതിരെ ഉപയോഗിച്ച സാധനം എന്ന വാക്ക് പിന്‍വലിക്കുന്നതായി ശാജി പറഞ്ഞു. പരാമര്‍ശത്തില്‍ വനിതാ കമിഷന്‍ കേസെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. മാത്രമല്ല, മുസ്ലിം ലീഗില്‍നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിന്‍മാറ്റം എന്നാണ് അറിയുന്നത്.

KM Shaji | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ശാജി

ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാഷിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ലെന്നും ശാജി പ്രതികരിച്ചു. സഊദി അറേബ്യയിലെ ദമാമില്‍ സംഘടിപ്പിച്ച കെഎംസിസി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമര്‍ശം അല്ലെന്നും വകുപ്പില്‍ നടക്കുന്ന അനാസ്ഥകള്‍ക്കെതിരെയാണ് അത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം ഡി വൈ എഫ് ഐക്കും പികെ ശ്രീമതിക്കും ശാജി മറുപടി നല്‍കി. 

ക്ലിഫ് ഹൗസിലെ സ്വിമിങ് പൂളില്‍ കുറേക്കാലമായി കുളിച്ചാലും വൃത്തിയാകാത്ത ഒരാളെ തലയിലേറ്റിക്കൊണ്ടുനടക്കുന്ന ഡി വൈ എഫ് ഐക്ക് തന്നെ പരിഹസിക്കാന്‍ എന്താണ് അവകാശമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാഷ്ട്രീയ മാലിന്യമാണെന്ന ഡി വൈ എഫ് ഐയുടെ പ്രസ്താവനയോടായിരുന്നു ശാജിയുടെ പ്രതികരണം. പികെ ശ്രീമതി, എംഎം മണിയുമായി തന്നെ താരതമ്യപ്പെടുത്തേണ്ടെന്നും ശാജി പറഞ്ഞു.
Aster mims 04/11/2022

Keywords:  Muslim League leader KM Shaji retracts controversial remarks against Health Minister Veena George, Jeddah, News, Muslim League leader KM Shaji, Health Minister, Veena George, Controversy, Criticism, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia