മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നീന്തല്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കരുതെന്ന് കോടതി

 


മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നീന്തല്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കരുതെന്ന് കോടതി
ബര്‍ലിന്‍: മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നീന്തല്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കരുതെന്ന് ജര്‍മ്മന്‍ കോടതി. നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കാതിരിക്കാന്‍ നിയമസഹായം തേടിയ വിദ്യാര്‍ത്ഥിനിയുടെ കേസില്‍ തീര്‍പ്പ് കല്പിക്കുന്നതിനിടയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള നീന്തല്‍ ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ താന്‍ അസ്വസ്ഥയാണെന്ന് പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

മൊറോക്കോയില്‍ നിന്നും ജര്‍മ്മന്‍ നഗരമായ ഫ്രാങ്ക്ഫുര്‍ട്ടില്‍ താമസമാക്കിയ കുടുംബത്തിലെ അംഗമാണ് 12കാരിയായ ഈ വിദ്യാര്‍ത്ഥിനി. നീന്തല്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ മതം അനുശാസിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി. ശരീരത്തിന്റെ മേല്‍ ഭാഗം മറയ്ക്കാതെ നീന്തല്‍ ക്ലാസിലെത്തുന്ന ആണ്‍കുട്ടികളും ക്ലാസുകളെ അരോചകമാക്കുന്നതായി പെണ്‍കുട്ടി ആരോപിച്ചു.

എന്നാല്‍ 'ബുര്‍ക്കിനി' പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് നീന്തല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മാത്രമല്ല ജര്‍മനിയില്‍ മിക്‌സഡ് ക്ലാസുകള്‍ നടക്കുന്ന രാജ്യമാണെന്നും സഹനവും ഇടപഴകലുമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടതെന്നും കോടതി വ്യക്തമാക്കി.

SUMMERY: BERLIN: A German court on Friday refused to allow a Muslim student to skip swimming lessons after she said she was uncomfortable being so close to bare-chested boys.

Keywords: World, Germany, Swimming class, Muslim girl, Morocco
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia