പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്പ്പ്: ഈജിപ്തില്‍ 120പേര്‍ കൊല്ലപ്പെട്ടു

 


കെയ്‌റോ: ഈജിപ്തില്‍ പ്രതിഷേധക്കാര്‍ക്കുനേരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി മുസ്ലിം ബ്രദര്‍ഹുഡ്. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പതിനായിരക്കണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. നാലായിരത്തോളം പേര്‍ക്കു പരുക്കേറ്റതായും മുസ്ലീം ബ്രദര്‍ഹുഡ് വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവയ്പ്പില്‍ 19 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. പുലര്‍ച്ചെയായിരുന്നു മുര്‍സിയെ പിന്തുണച്ചു ധര്‍ണ നടത്തിയവര്‍ക്കുനേരേ വെടിവയ്പ്പു നടന്നത്.

പ്രതിഷേധക്കാര്‍ക്കുനേരെ വെടിവയ്പ്പ്: ഈജിപ്തില്‍ 120പേര്‍ കൊല്ലപ്പെട്ടു
ആയിരത്തോളംപേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നു വെടിവയ്പ്പ് നടന്ന സ്ഥലത്തിനടുത്തുള്ള ആശുപത്രിയില്‍ലെ ഡോക്ടമാര്‍ പറഞ്ഞു. അലക്‌സാന്‍ഡ്രിയ നഗരത്തില്‍ 14 വയസുകാരനടക്കം ഒമ്പതുപേരും കെയ്‌റോയില്‍ 10പേരും കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ആയുധങ്ങളുമായി 53 മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Also Read:  വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

Keywords : Muslim Brotherhood, 120 killed, police firing, pro-Morsi supporters, Egypt, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia