SWISS-TOWER 24/07/2023

Brain Chip | തലച്ചോറില്‍ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണം അടുത്ത 6 മാസത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ന്യൂറലിങ്ക്; അധികൃതരുടെ അനുമതി തേടിയതായി ഇലോണ്‍ മസ്‌ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com) മനുഷ്യ മസ്തിഷ്‌കത്തില്‍ ചിപ് പരീക്ഷിക്കാനൊരുങ്ങി ന്യൂറലിങ്ക് കംപനി. തലച്ചോറില്‍ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണം (ഇംപ്ലാന്റ്) അടുത്ത ആറ് മാസത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിടുന്നെന്ന് കംപനി ഉടമ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. ഇതിനായി യുഎസ് അധികൃതരുടെ അനുമതി തേടിയതായും മസ്‌ക് പറഞ്ഞു. കലിഫോര്‍ണിയയില്‍ നടന്ന പരിപാടിയിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. 
Aster mims 04/11/2022

ഒരു നാണയത്തിന്റെ വലിപ്പമുള്ള ചിപ് റോബോടിന്റെ സഹായത്തോടെ തലയോട്ടിയില്‍ ഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന ലോലമായ വയറുകളുണ്ടാകും. ഉപകരണവും തലച്ചോറുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അത് ഉപയോഗിച്ച് മറ്റ് പലതരം ബാഹ്യഉപകരണങ്ങളെ ആവശ്യാനുസരണം നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Brain Chip | തലച്ചോറില്‍ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണം അടുത്ത 6 മാസത്തിനുള്ളില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ന്യൂറലിങ്ക്; അധികൃതരുടെ അനുമതി തേടിയതായി ഇലോണ്‍ മസ്‌ക്


ഉദാഹരണമായി ശരീരത്തിന്റെ തളര്‍ച്ചയെ തുടര്‍ന്ന് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക്, തലച്ചോറിന്റെ നിര്‍ദേശം സ്വീകരിക്കുന്ന ഉപകരണത്തിലൂടെ അത് സാധിക്കും. പല കാരണങ്ങളാല്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കുന്നതിനും പേശികള്‍ക്ക് ചലനശേഷിയില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ന്യൂറലിങ്ക് വഴി സഹായകമായേക്കുമെന്നാണ് റിപോര്‍ട്.

മനുഷ്യ മസ്തിഷ്‌കത്തെ കംപ്യൂടര്‍ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിന്‍ കംപ്യൂടര്‍ ഇന്റര്‍ഫേസ് എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കംപനിയാണ് ന്യൂറലിങ്ക്. മസ്തിഷ്‌ക രോഗങ്ങള്‍, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍, പരുക്കുകള്‍ എന്നിവ ചികിത്സിക്കുന്നതിനാണ് 2016 ല്‍ സ്ഥാപിക്കപ്പെട്ട ന്യൂറലിങ്കില്‍ ഗവേഷണം പുരോഗമിക്കുന്നത്.

Keywords:  News,World,international,New York,Technology,Health,Top-Headlines, Musk’s company aims to soon test brain implant in people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia