ഈ കുരുന്ന് മാലാഖയ്ക്ക് അമ്മയുടെ സ്‌നേഹ സമ്മാനം ഇതായിരുന്നു!

 


(www.kvartha.com 09.10.2015) ആഞ്ചല എന്ന സെന്റ് ലൂയിസ് സ്വദേശിനിയുടെ ജീവിതത്തിലേക്ക് സ്വന്തം കുഞ്ഞെന്ന ഭാഗ്യം കടന്നുവരുന്നത് കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതും ഐവിഎഫ് ചികിത്സ വഴി. സാധാരണ ഗര്‍ഭധാരണം പോലെ അത്ര എളുപ്പമല്ലാത്തതിനാല്‍ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനെ ജീവനോടെ കിട്ടുന്നതും ഭാഗ്യമാണ്. പലപ്പോഴും അബോര്‍ഷനുകള്‍ക്കുളള സാധ്യതയുണ്ട്. നാളുകള്‍ കാത്തിരിക്കേണ്ടിവരുന്ന, വളരെയധികം ശ്രദ്ധിക്കേണ്ട, അതിലധികം വേദനിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണിത്.

എല്ലാ ദിവസവും നിരവധി ഇഞ്ചക്ഷനുകള്‍ക്ക് വിധേയയാകേണ്ടി വരും. പല ഘട്ടങ്ങളായാണ് ചികിത്സ. ഇതില്‍ ഒരു ഘട്ടം പൂര്‍ത്തിയാകുന്നത് തന്നെ നൂറോളം കുത്തിവയ്പ്പുകള്‍ക്ക് വിധേയയാക്കിയായിരിക്കും. ഇതിനെയെല്ലാം അതിജീവിച്ചാണ് ആഞ്ചലയുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയെത്തിയത്. തന്റെ ആദ്യത്തെ കണ്‍മണിക്കായി അഞ്ചല ഒരുക്കിവച്ചത് താനനുഭവിച്ച വേദനകളുടെ ഒരു സ്മാരകമാണ്. കുരുന്നു മാലാഖയുടെ ചുറ്റും ഉപയോഗിച്ച സിറിഞ്ചുകള്‍ ഹൃദയാകൃതിയില്‍ നിരത്തിയാണ് ആഞ്ചല അവളുടെ ജവരവ് ആഘോഷമാക്കിയത്. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വ്യത്യസ്തമായ സമ്മാനം.

ആ മാലാഖയ്ക്കായി എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചാണ് ആഞ്ചല കാത്തിരുന്നതെന്ന സ്മരണ കൂടിയാണ് ഈ സ്‌നേഹ സമ്മാനം. ആഞ്ചലയെ ചികിത്സിച്ച ഷെര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കാണ് ഫെയ്‌സ്ബുക്കിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നീല നിറത്തിലുളള ഒരു നെറ്റ് ഉടുപ്പ് ധരിച്ച മാലാഖയെപ്പോലെ സുന്ദരിയായ കുഞ്ഞ്. തല നിറയെ മുടിയുളള കുഞ്ഞ് നല്ല ഗാഢമായ ഉറക്കത്തിലാണ്. വെളുത്ത ഒരു ഷീറ്റിന് മുകളില്‍ കിടന്നാണ് അവളുടെ ഉറക്കം. ഇതിനു ചുറ്റും ഭംഗിയായി ഹൃദയാകൃതിയില്‍ അടുക്കിയിരിക്കുകയാണ് സിറിഞ്ചുകള്‍. ചികിത്സാ സമയത്ത് ആഞ്ചല ഉപയോഗിച്ചതാണ് സിറിഞ്ചുകള്‍, അതിനൊപ്പം ഒഴിഞ്ഞ മരുന്നു കുപ്പികളും. ഒന്നര വര്‍ഷമാണ് ആഞ്ചല ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായത്. ആഞ്ചല തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌നേഹത്തിന്റെ യഥാര്‍ഥ അര്‍ഥം എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ കുരുന്ന് മാലാഖയ്ക്ക് അമ്മയുടെ സ്‌നേഹ സമ്മാനം ഇതായിരുന്നു!

                 
SUMMARY: This powerful photo of a baby girl surrounded by hundreds of syringes, arranged in a heart shape, reflects just how much IVF parents go through to have a family.

And just how much those babies are loved.

The image was shared by US fertility clinic network Sher Fertility Institute this week with the caption: ‘Wow, what a photo. Thank you to Sher Fertility St. Louis and Dr. Dayal patient Angela, who shows the true definition of love that went into making this gorgeous new baby girl.’

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia