മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ലഖ് വി ജയില്‍ മോചിതനായി

 


ലാഹോര്‍: (www.kvartha.com 10/04/2015) മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി ലഷ്‌കര്‍ ഇ ത്വയ്ബ നേതാവ് സഖി ഉര്‍ റഹ്മാന്‍ ലഖ്‌വി പാകിസ്ഥാനില്‍ ജയില്‍ മോചിതനായി. ലഖ് വിയെ തടവില്‍ പാര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നും അതുകൊണ്ട് ഉടന്‍ വിട്ടയക്കണമെന്നും കഴിഞ്ഞ ദിവസം ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് മോചനം. ലഖ് വിയുടെ മോചനം ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി.

ലഖ് വിയെ വിട്ടയച്ച പാകിസ്ഥാന്റെ നിലപാട് നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. ഇതേക്കുറിച്ച്  ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും. ഇതു സംബന്ധിച്ച ഇന്ത്യയുടെ ആശങ്ക പാകിസ്ഥാനെ മുമ്പ് അറിയിച്ചതായും ഇത് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചുവെന്നും കേന്ദ്ര വിദേശകാര്യവക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു.

2008 നംവബര്‍ 26ന് നടന്ന മുംബൈ ആക്രണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. കടല്‍മാര്‍ഗം മുംബൈയിലെത്തിയ പത്തംഗ ലഷ്‌കര്‍ സംഘാംഗങ്ങള്‍ക്ക് ആക്രമണം നടത്താന്‍ പരിശീലനം നല്‍കിയത് ലഖ്‌വിയാണെന്ന് കണ്ടെത്തിയിരുന്നു.

ലഖ്‌വിയുടെ ഹര്‍ജി പരിഗണിച്ചാണ് ഇപ്പോള്‍ വിട്ടയക്കുന്നത്. ലഖ്‌വിയുടെ ചെയ്തികളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച രഹസ്യരേഖ സമര്‍പ്പിക്കാന്‍ പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനോട് ലഹോര്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോടതിക്ക് മുന്നില്‍ ഹാജരാക്കാതെ 90 ദിവസത്തില്‍ കൂടുതല്‍ തടവില്‍ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും കഴിഞ്ഞ ഡിസംബറില്‍ ലഖ്‌വിയെ വിട്ടയച്ചതാണെന്നും എന്നാല്‍ വീണ്ടും അന്യായമായി തടവില്‍ വയ്ക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ലഖ് വി ജയില്‍ മോചിതനായി55കാരനായ ലഖ്‌വി തീവ്രവാദി സംഘടനയായ ലക്ഷര്‍ ഇ തയ്ബയുടെ പഴയ സൈനിക തലവനാണ്. കേസില്‍ 2009ലാണ് ലഖ്‌വി പാകിസ്ഥാനില്‍ അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ ജാമ്യം അനുവദിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ പൊതുസുരക്ഷാ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. എന്നാല്‍ ലഖ്‌വിയെ റാവല്‍പിണ്ടി ജയിലില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ അപേക്ഷ കഴിഞ്ഞദിവസം  കോടതി നിരാകരിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mumbai attack suspect Lakhvi released on bail in Pakistan, Terrorists, Court, Advocate, Application, Conference, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia