2 വയസുകാരന്‍ വാഷിംഗ് മെഷീനില്‍ കിടക്കുന്നതിന്റെ ചിത്രം; ഫേസ്ബുക്കില്‍ ഇട്ടത് മാതാവ്

 


ലണ്ടന്‍: (www.kvartha.com 15.08.2015) വാഷിംഗ് മെഷീനില്‍ തുണി കിടക്കുന്നതുപോലെ രണ്ടു വയസുകാരന്‍ കിടക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട മാതാവ് കസ്റ്റഡിയില്‍. ചിത്രം കണ്ട് നിരവധിപ്പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് മാതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

കോര്‍ണി സ്റ്റിവര്‍ട്ട് (21) എന്ന യുവതിയാണ് തന്റെ ഡൗണ്‍ സിന്‍ഡ്രോമുള്ള രണ്ടു വയസ്സുകാരനായ മകന്‍ വാഷിംഗ് മെഷീനില്‍ കിടക്കുന്നതിന്റെ ചിത്രം ഫേയ്‌സ്ബുക്കിലിട്ടത്. എന്നാല്‍ കുട്ടി തന്നെ വാഷിംഗ് മെഷീനില്‍ വലിഞ്ഞ് കയറിയതാണെന്നാണ് കോര്‍ണി സ്റ്റിവര്‍ട്ടിന്റെ വാദം.

ചിത്രം ഫേസ്ബുക്കിലിട്ടതോടെ തനിക്കെതിരെ വിമര്‍ശനങ്ങളുടെ കൂമ്പാരമാണ് ഉയര്‍ന്നത്. ഇതോടെ താന്‍ ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്ന അമ്മയായെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഫോട്ടോ ഫേസ്ബുക്കിലിട്ടത് ദുരുദ്ദേശത്തോടു കൂടിയല്ലെന്നും ഡൗണ്‍ സിന്‍ഡ്രോമുള്ള തന്റെ കുട്ടി എത്രമാത്രം വികൃതിയാണെന്ന കാര്യം എല്ലാവരെയും കാണിക്കാനാണ് ഈ ചിത്രം ഫേസ്ബുക്കിലിട്ടത്. എന്നാല്‍ അത് ഇത്രത്തോളം പ്രശ്‌നമുണ്ടാക്കുമെന്ന് ചിന്തിച്ചില്ലെന്നും മാതാവ് പറയുന്നു.

പോലീസ് തന്നെ രണ്ട് മണിക്കൂറോളം  ചോദ്യം ചെയ്ത ശേഷം കേസൊന്നും എടുക്കാതെ വീട്ടില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. ഇതില്‍ നിന്നും  താന്‍ നിരപരാധിയാണെന്ന കാര്യം വ്യക്തമായിരിക്കയാണ്. വീഡിയോ കണ്ടവര്‍ തന്റെ മകന്റെ ചിരി കേട്ടില്ലേയെന്നും മാതാവ്  ചോദിക്കുന്നു. കോര്‍ണി ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണ് .

ഇത്തവണയും ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടി ജനിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരുടെ  മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ വിഷമത്തില്‍ കഴിയുന്നതിനിടെയാണ് ഇപ്പോള്‍ ഫേസ്ബുക്ക് സംഭവം ഉണ്ടായിരിക്കുന്നത്.

2 വയസുകാരന്‍ വാഷിംഗ് മെഷീനില്‍ കിടക്കുന്നതിന്റെ ചിത്രം; ഫേസ്ബുക്കില്‍ ഇട്ടത് മാതാവ്


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia