മക്കളെ കുളിപ്പിക്കുന്നതിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു; ഉറങ്ങുകയാണെന്ന് കരുതി ഉടുപ്പു പോലും മാറാതെ തണുത്തുവിറച്ച് മൃതദേഹത്തിന് കാവലായി കുഞ്ഞുങ്ങള്‍

 


ലണ്ടന്‍: (www.kvartha.com 08.11.2016) മക്കളെ കുളിപ്പിക്കുന്നതിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഉറങ്ങുകയാണെന്ന് കരുതി ഉടുപ്പു പോലും മാറാതെ തണുത്തുവിറച്ച് ഒരു രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലായി നിന്നു രണ്ടു കുരുന്നുകള്‍.

ജാമി ലെയ് ട്വിഡെയില്‍ എന്ന ഇരുപത്തിനാലുകാരിയാണ് നാലും മൂന്നും വയസ്സുള്ള തന്റെ കുട്ടികളെ ഞായറാഴ്ച രാത്രിയില്‍ കുളിപ്പിയ്ക്കുന്നതിനിടെ അപസ്മാരബാധയെ തുടര്‍ന്ന് കുഴഞ്ഞു വീണത്. അധികം താമസിയാതെ തന്നെ ജാമി മരിച്ചു. എന്നാല്‍ അമ്മ ഉറങ്ങുകയാണെന്ന് കരുതിയ മക്കളായ സ്‌കാര്‍ലിയും സ്‌കേയ്‌ലറും ഉടുപ്പു പോലും മാറാതെ അമ്മയ്ക്ക് കാവലിരിക്കുകയായിരുന്നു.

പിറ്റേന്നു രാവിലെ കുട്ടികള്‍ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ അമ്മൂമ്മയെ ഫോണ്‍ ചെയ്തപ്പോള്‍ വിവരം അന്വേഷിച്ചെത്തിയ അമ്മൂമ്മയാണ് ബാത്ത് ടബ്ബില്‍ മരിച്ച് കിടക്കുന്ന മകളെയും കാവലിരിക്കുന്ന കുഞ്ഞുങ്ങളെയും കാണുന്നത്. അവര്‍ വരുമ്പോഴും കുട്ടികള്‍ ഉടുപ്പുപോലും മാറാതെ തണുത്ത് ഇരിയ്ക്കുകയായിരുന്നു.

അമ്മ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് അമ്മൂമ്മ പേരക്കുട്ടികളെ പറഞ്ഞുമനസിലാക്കിയെങ്കിലും ആ സത്യം വിശ്വസിയ്ക്കാതെ അമ്മ ഉറങ്ങുകയാണെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍. ജാമിയ്ക്ക് പതിനാറു വയസ് മുതല്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മാതാവ് പറയുന്നു. സംസാരിച്ച് കൊണ്ടിരിയ്ക്കുന്നതിനിടയില്‍ പെട്ടെന്ന് നിര്‍ത്തുക, തുറിച്ച് നോക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

അസുഖത്തിന്റെ ഭാഗമായി സ്വന്തം ശരീരത്തില്‍ ചിലപ്പോഴൊക്കെ മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് ജാമിയുടെ മാതാവ് പറയുന്നു. ഇതുപോലെ ഒരു ദുരന്തം താന്‍
എന്നെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ ഞെട്ടലില്‍ നിന്ന് മുക്തയാകാത്ത അവസ്ഥയിലാണ് താനെന്ന് ജാമിയുടെ മാതാവ് എലിസബത്ത് പറയുന്നു.

ജാമി മരിച്ചതിനാല്‍ ഇനി അവളുടെ കുഞ്ഞുങ്ങളെ താന്‍ ഏറ്റെടുക്കും എന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു. ജാമി ജീവിച്ചിരുന്നപ്പോഴും ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ അമ്മൂമ്മയോടൊപ്പം ആയിരുന്നു. അമ്മ മാലാഖമാരുടെ അടുത്തു പോയതാണ് എന്നാണു കുഞ്ഞുങ്ങളോട് പറഞ്ഞിരിയ്ക്കുന്നത്. അതുകൊണ്ടുതന്നെ അമ്മ പെട്ടെന്ന് മടങ്ങിവരാന്‍ കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ സ്‌കാര്‍ലിയും സ്‌കേയ്‌ലരും.
മക്കളെ കുളിപ്പിക്കുന്നതിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു; ഉറങ്ങുകയാണെന്ന് കരുതി ഉടുപ്പു പോലും മാറാതെ തണുത്തുവിറച്ച് മൃതദേഹത്തിന് കാവലായി കുഞ്ഞുങ്ങള്‍

Also Read:
മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

Keywords:  Mum-of-two dies from epileptic seizure while bathing children who then put themselves to bed thinking she was asleep, London, school, Phone call, Treatment, Injured, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia