Shot | ഫ്ലോറിഡയില്‍ ഫ്രഞ്ച് മൊന്റാനയുടെ സംഗീത വീഡിയോ ചിത്രീകരണത്തിനിടെ നിരവധി ആളുകള്‍ക്ക് വെടിയേറ്റു
Jan 6, 2023, 13:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com) യുഎസ് നഗരമായ ഫ്ലോറിഡയില്‍ ഫ്രഞ്ച് മൊന്റാനയുടെ സംഗീത വീഡിയോ ചിത്രീകരണത്തിനിടെ നിരവധി ആളുകള്‍ക്ക് വെടിയേറ്റു. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
വെടിവെപ്പില്‍ എത്ര പേര്‍ക്ക് പരുക്കേറ്റുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. 10 പേര്‍ക്കെങ്കിലും വെടിവെപ്പില്‍ പരിക്കേറ്റുവെന്നാണ് നിഗമനം. 15 തവണയെങ്കിലും വെടിയുതിര്ത്തിട്ടുണ്ടാവുമെന്ന് ദൃസാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. നിരവധി പൊലീസ് വാഹനങ്ങളും അഗ്നിരക്ഷാസേനയുടെ യൂണിറ്റുകളും സംഭവസ്ഥലത്തുണ്ട്.
അജ്ഞാത സ്ഥലത്ത് ആരംഭിച്ച തര്‍ക്കം 'ദ ലികിങ്' റസ്റ്ററന്റിലെ വെടിവെപ്പില്‍ അവസാനിക്കുകയായിരുന്നുവെന്ന് മിയാമി പൊലീസ് അറിയിച്ചു. ഹോടെലിന്റെ പാര്‍കിങ് സ്ഥലത്താണ് വെടിവെപ്പുണ്ടായത്. സംഭവം നടക്കുമ്പോള്‍ മ്യൂസിക് വീഡിയോയുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ടായിരുന്നു. വെടിവെപ്പിന് പിന്നാലെ പ്രദേശത്തെ ഹോടെലുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടു.
Keywords: News,World,Washington,international,Shot,Injured,Police,Laptop-Reviews,Latest-News, Multiple people shot during rapper French Montana’s music video shoot in Florida
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

