SWISS-TOWER 24/07/2023

Accidental Death | ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം 3 പേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൊഹാര്‍: (KVARTHA) ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം മൂന്നുപേര്‍ മരിച്ചു. പാലക്കാട്‌ സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ സ്വദേശികളാണെന്നും പതിനഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പരുക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Accidental Death | ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം 3 പേര്‍ മരിച്ചു

സ്വകാര്യ കംപനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മരിച്ച സുനില്‍. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രകുകളുമടക്കം ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രകിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Keywords: Multi-vehicle collision in Oman claims life of Palakkad native, Sohar, News, Accidental Death, Police, Injury, Hospitalized, Vehicles, Malayali, Truck, World News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia