Mukesh Ambani | ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്‍ഡ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമത്; അദാനി രണ്ടാം സ്ഥാനത്തേക്ക്; മലയാളികളില്‍ ഒന്നാമനായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫ് അലി
Oct 12, 2023, 18:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (KVARTYHA) ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്‍ഡ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമത്. മുന്‍വര്‍ഷത്തെ പട്ടികയില്‍ ഇന്‍ഡ്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി 68 ശതകോടി ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 92 ശതകോടി ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി.
ശിവ് നാടാര്‍ -29.3 ശതകോടി ഡോളര്‍, സാവിത്രി ജിന്‍ഡാല്‍ -24 ശതകോടി ഡോളര്‍, രാധാകൃഷ്ണന്‍ ദമാനി- 23 ശതകോടി ഡോളര്‍ എന്നിവര്‍ ഇന്‍ഡ്യയിലെ അതി സമ്പന്നരുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.
മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസുഫ് അലിയാണ്. ജോയ് ആലുക്കാസ്, ഡോ ശംശീര്‍ വയലില്‍ എന്നിവര്‍ മലയാളികളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. എംഎ യൂസുഫ് അലി 7.1 ശതകോടി ഡോളര്‍ ആസ്തിയുമായാണ് പട്ടികയില്‍ ഏറ്റവും ധനികനായ മലയാളിയായത്. 5.4 ശതകോടി ഡോളറിന്റെ ആസ്തിയുമായി കഴിഞ്ഞ വര്‍ഷം ഇന്‍ഡ്യയിലെ സമ്പന്നരില്‍ 35-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. ഇത്തവണ അത് 27-ാം സ്ഥാനമായി ഉയര്‍ത്തിയിട്ടുണ്ട്.
യൂസുഫ് അലിക്ക് പിന്നില്‍ ജോയ് ആലുക്കാസ് ഗ്രൂപിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസിനാണ് 4.4 ശതകോടി ഡോളറിന്റെ ആസ്തിയോടെ മലയാളികളില്‍ രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 3.1 ശതകോടി ഡോളര്‍ ആസ്തിയോടെ ആറാം സ്ഥാനത്തായിരുന്നു. അതേസമയം, ഇന്‍ഡ്യയിലെ അതി സാമ്പന്നരുടെ റാങ്കില്‍ 50-ാം സ്ഥാനത്താണ് ഇദ്ദേഹം.
യുഎഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ ശംഷീര്‍ വയലില്‍ 3.7 ശതകോടി ഡോളര്‍ ആസ്തിയോടെ പട്ടികയിലെ മലയാളികളില്‍ മൂന്നാമനും ഏറ്റവും സമ്പന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് ഡോ. ശംശീര്‍. വ്യക്തിഗത സമ്പന്നര്‍ക്കൊപ്പം 4.9 ശതകോടി ഡോളര്‍ (റാങ്ക് -43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുന്‍നിരയിലുണ്ട്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 3.25 ശതകോടി ഡോളര്‍ (റാങ്ക് -67), ആര്‍പി ഗ്രൂപ് ചെയര്‍മാന്‍ രവി പിള്ള 3.2 ബില്യണ്‍ ഡോളര്‍ (റാങ്ക് -69), ജെംസ് ഗ്രൂപ് മേധാവി സണ്ണി വര്‍ക്കി 2.93 ബില്യണ്‍ ഡോളര്‍ (റാങ്ക് -78) എന്നിവരാണ് ഫോബ്സിന്റെ ഇന്‍ഡ്യ സമ്പന്ന പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍. മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും, ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി.

Keywords: Mukesh Ambani reclaims top spot on Forbes India rich list, Dubai, News, Business Man, Mukesh Ambani, Reliance Industries, Malayali, Forbes, India Rich List, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.