വാഷിംഗ്ടണ്‍: മോഡിയുടെ വിസ നിരോധനവുമായി ബന്ധപ്പെട്ടുള്ള കത്തില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കുള്ള വിസ നിരോധനം തുടരണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ച കത്തില്‍ കൃത്രിമം ഉണ്ടായിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചിരുന്നു.
വിവിധ പാര്‍ട്ടികളില്‍ പെട്ട 65 എം.പിമാരാണ് കത്തില്‍ ഒപ്പുവെച്ചത്. എന്നാല്‍ താന്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്നു സീതാറാം യെച്ചൂരി അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്. കത്തില്‍ വ്യാജഒപ്പുകളില്ലെന്ന് ഫൊറന്‍സിക് ഡോക്യുമെന്റ് എക്സാമിനര്‍ നാനേറ്റെ എം. ബാര്തോ വ്യക്തമാക്കി.
യെച്ചൂരിയുടെ ഒപ്പ് വ്യാജമെന്നു തെളിയിച്ചാല്‍ രാജ്യസഭാ എം.പി. സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് ഒപ്പു ശേഖരണത്തിനു നേതൃത്വം നല്കിയ സ്വതന്ത്ര എം.പി. മുഹമ്മദ് അതീബ് നേരത്തെ അറിയിച്ചിരുന്നു.
യെച്ചൂരിക്കു പുറമേ അച്യുതന്, അനില്‍ ലാഡ്, ജയന്ത്റാവു ആവ്ലെ, പ്രദീപ് ഭട്ടാചാര്യ, ജോയി ഏബ്രഹാം, വന്ദനാ ചവാന്, സഞ്ജീവ് മാലിക്, മാരോട്രാവോ കൊവാസെ എന്നിവരും കത്തില്‍ ഒപ്പുവച്ചിരുന്നു.
Also read:
കുട്ടികളെ വില്പന നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍
Keywords: MPs' letters, Barack Obama, Narendra Modi, visa, original and authentic, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വിവിധ പാര്‍ട്ടികളില്‍ പെട്ട 65 എം.പിമാരാണ് കത്തില്‍ ഒപ്പുവെച്ചത്. എന്നാല്‍ താന്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്നു സീതാറാം യെച്ചൂരി അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്. കത്തില്‍ വ്യാജഒപ്പുകളില്ലെന്ന് ഫൊറന്‍സിക് ഡോക്യുമെന്റ് എക്സാമിനര്‍ നാനേറ്റെ എം. ബാര്തോ വ്യക്തമാക്കി.

യെച്ചൂരിക്കു പുറമേ അച്യുതന്, അനില്‍ ലാഡ്, ജയന്ത്റാവു ആവ്ലെ, പ്രദീപ് ഭട്ടാചാര്യ, ജോയി ഏബ്രഹാം, വന്ദനാ ചവാന്, സഞ്ജീവ് മാലിക്, മാരോട്രാവോ കൊവാസെ എന്നിവരും കത്തില്‍ ഒപ്പുവച്ചിരുന്നു.
Also read:
കുട്ടികളെ വില്പന നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍
Keywords: MPs' letters, Barack Obama, Narendra Modi, visa, original and authentic, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.