അഞ്ച് വയസുകാരിയെ പട്ടിണിക്കിട്ട് അവശയാക്കി; മാതാവ് അറസ്റ്റില്‍

 


ഒക്ലാഹോമ സിറ്റി: (www.kvartha.com 04.12.2015) അഞ്ച് വയസുകാരിയെ പട്ടിണിക്കിട്ട് അവശയാക്കിയ മാതാവ് അറസ്റ്റില്‍. ഒക്ലാഹോമ സ്വദേശിനിയായ ക്രിസ്റ്റിന കാല്‍ഹോണ്‍ എന്ന 25കാരിയാണ് അറസ്റ്റിലായത്.

കുടിവെള്ളം പോലും നല്‍കാതെ ദിവസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടര്‍ന്ന് പോഷകാഹാരക്കുറവും നിര്‍ജലീകരണവും സംഭവിച്ച കുട്ടിയെ ഡോക്ടര്‍മാരാണ് ആംബുലന്‍സില്‍ തുല്‍സയിലെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ചയാണ് ക്രിസ്റ്റിനയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു കുഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അവശയായിട്ടും കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പോലും ക്രിസ്റ്റിന കൂട്ടാക്കിയില്ല. അഞ്ച് വയസുണ്ടെങ്കിലും വെറും എട്ട് കിലോഗ്രാം ഭാരം മാത്രമാണ് കുഞ്ഞിനുള്ളത്. അമ്മയുടെ തുടര്‍ച്ചയായ അവഗണനയാണ് കുഞ്ഞിനെ ഇാ അവസ്ഥയിലാക്കിയതെന്ന് പോലീസ് പറയുന്നു.

അഞ്ച് വയസുകാരിയെ പട്ടിണിക്കിട്ട് അവശയാക്കി; മാതാവ് അറസ്റ്റില്‍ഒക്ലാഹോമ ജയിലില്‍ കഴിയുന്ന യുവതിയെ ജാമ്യത്തില്‍ വിടണമെങ്കില്‍ ഒരുലക്ഷം ഡോളര്‍ നല്‍കണം. ഡിസംബര്‍ ഒമ്പതിന് ക്രിസ്റ്റിനയെ കോടതിയില്‍ ഹാജരാക്കും. കുട്ടിയെ പട്ടിണിക്കിടുന്നതു കണ്ടിട്ടും അത് പോലീസിനെ അറിയിക്കാത്തതിന് വീട്ടിലെ മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.

ഈ വര്‍ഷം ആദ്യവും കുഞ്ഞിന് ശരിയായ ഭക്ഷണവും പോഷകാഹാരവും നല്‍കിയതിന് ഒക്ലാഹോമ മനുഷ്യാവകാശ വിഭാഗം ക്രിസ്റ്റിനക്കെതിരെ അന്വേഷണം നടത്തിയിരുന്നു. തുല്‍സ വേള്‍ഡ് ന്യൂസ് പേപ്പറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Also Read:
കരിപ്പൂരില്‍ കസ്റ്റംസ് ചെയ്ത അക്രമം ഹക്കീം റുബ വിശദീകരിക്കുന്നു

Keywords:  Mother starves five-year-old daughter, hospital, Treatment, Doctor, Police, Court, Case, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia