കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കി: 8 മാസം ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്തുകൊന്നു

 


ADVERTISEMENT

ലാഹോര്‍: (www.kvartha.com 18.06.2016) ഒളിച്ചോടി വിവാഹിതയായ ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്തുകൊന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ബുത്രാന്‍വാലി സ്വദേശിനിയും 22 കാരിയുമായ മുഖ്വാദാസ് എന്ന യുവതിയെയാണ് മാതാവ് അമ് ന കഴുത്തറുത്തുകൊന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു മുഖ്വാദാസ്. മൂന്നു വര്‍ഷം മുമ്പാണ് യുവതി വീട്ടുകാരെ എതിര്‍ത്ത് തൗഫീക്കെന്ന യുവാവിനൊപ്പം ഒളിച്ചോടുന്നതും വിവാഹം കഴിക്കുന്നതും.

ഇതിനിടെ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ മാതാവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മകളുടെ ഭര്‍തൃ വീട്ടുകാരുമായി അടുപ്പം സ്ഥാപിക്കുകയും മകളുടെ തെറ്റ് തങ്ങള്‍ ക്ഷമിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മുഖ്വാദാസ് പരിശോധനയ്ക്കായി പ്രദേശത്തെ ആശുപത്രിയിലെത്തിയപ്പോള്‍ മാതാവ് അമ് ന അവിടെയെത്തി ദമ്പതികളെ സ്വന്തം വീട്ടില്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തു.

മകളെ കത്തികൊണ്ട് ക്രൂരമായി കഴുത്തറുക്കുന്നതിന് മുമ്പ് മാതാവ് ഭര്‍ത്താവിനും മകനുമൊപ്പം ചേര്‍ന്ന് യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പോലീസ് പറയുന്നു. സംഭവത്തില്‍ മുഖ്വാദാസിന്റെ മാതാവ് , പിതാവ്, സഹോദരന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുടുംബത്തിന് ചീത്തപേരുണ്ടാക്കിയെന്നു പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ കൊന്നത്.

കഴിഞ്ഞയാഴ്ച സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച പതിനെട്ടുകാരിയായ മകള്‍ സീനത്തിനെ ലാഹോറില്‍ മാതാവ് തീവെച്ചു കൊന്നിരുന്നു. പാകിസ്ഥാനിലെ ഇസ്ലാമിക്ക് മതസംഘടന അഭിമാന കൊല അനിസ്ലാമികമാണെന്നും മാപ്പര്‍ഹിക്കാത്ത തെറ്റുമാണെന്ന് കാണിച്ച് ഫത്‌വ ഇറക്കിയിരുന്നു. പാകിസ്ഥാനില്‍ അഭിമാന കൊലയ്ക്ക് കഴിഞ്ഞവര്‍ഷം മാത്രം 1100 യുവതികളാണ് ഇരകളായത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുകയാണ്.
കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കി: 8 മാസം ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്തുകൊന്നു

Also Read:
പി ബി അബ്ദുര്‍ റസാഖ് പുതിയ കാര്‍ വാങ്ങി; നമ്പര്‍ 1000ല്‍ പിടിച്ച് എംഎല്‍എ, 89 വേണമെന്ന് അണികള്‍

Keywords:  Mother kills 8 Months Pregnant Daughter, Lahore, Pakistan, Police, Family, Brother, Case, Marriage, Coupels, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia