ഭര്‍ത്താവിനോട് പിണങ്ങിയ ഭാര്യ മകന്റെ മൂന്നു വിരലുകള്‍ അറുത്തെടുത്തു

 


ADVERTISEMENT

ബീജിംഗ്: ഭര്‍ത്താവിനോട്  വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത്  എട്ടുവയസുകാരനായ മകന്റെ മൂന്ന് വിരലുകള്‍ അറുത്തെടുത്തു കൊണ്ട്. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ കുട്ടിയുടെ വിരലുകള്‍ ഡോക്ടര്‍മാര്‍ തുന്നിചേര്‍ത്തു. മിന്‍ഗുമേയി സുന്‍(34) ആണ് ഈ ക്രൂര കൃത്യം നടത്തിയത്. മകന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

മകന്റെ  ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് മിന്‍ഗുമേയി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോംവര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവെത്തിയില്ല.

ഭര്‍ത്താവിനോട്  പിണങ്ങിയ  ഭാര്യ മകന്റെ മൂന്നു വിരലുകള്‍ അറുത്തെടുത്തുപിന്നീട് ഹോംവര്‍ക്ക് മിന്‍ഗുമേയിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിടുകയും തുടര്‍ന്ന് മകനെ അടുക്കളയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി  ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് വിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു.

മകന്റെ  കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് അറ്റുവീണ വിരലുകളുമെടുത്ത്  അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ  പരാതിയില്‍ മിന്‍ഗുമേയിയെ പോലീസ് അറസ്റ്റുചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ കൈ വെട്ടിക്കളയാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് മിന്‍ഗുമേയി വെളിപ്പെടുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mother cuts off her son’s fingers because her husband told her to help her son with homework, Beijing, Doctor, Parents, Hospital, Police, Arrest, Complaint, World. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia