രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേലിന് ഇനി പെണ്ണുങ്ങളും

 


രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേലിന് ഇനി പെണ്ണുങ്ങളും
ലണ്ടന്‍: ചാരപ്രവര്‍ത്തനത്തില്‍ ലോകത്തില്‍ തന്നെ പ്രഥമസ്ഥാനമാണ് ഇസ്രായേലിനുളളത്. ചാരപ്രവര്‍ത്തനം കൂടുതല്‍ കരുത്തുറ്റതാക്കാനുളള ഒരുക്കത്തിലാണിപ്പോള്‍ ഇസ്രായേല്‍. ഇതിനായി യുവസുന്ദരികളെയാണ് ഇസ്രായേല്‍ ഇനി നിയോഗിക്കുക.  ശത്രുക്കളെയും അപചരിചിതരെയും വശീകരിക്കാന്‍ കഴിവുള്ള ഒരു സംഘം യുവ സുന്ദരിമാരെയാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ എജന്‍സിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വിവരം ചോര്‍ത്തേണ്ടവരെ  ശൃംഗരിച്ചും പ്രലോഭിപ്പിച്ചും വലയില്‍ വീഴ്ത്തുകയാണ് രീതി. ആവശ്യമെങ്കില്‍ ആ വ്യക്തിക്കൊപ്പം ശയിക്കാന്‍ വരെ ഇവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ലൈംഗികബന്ധം പാടില്ലെന്നും നിബന്ധനയുണ്ട്. ഹസ്യാന്വേഷണ എജന്‍സിയിലെ അഞ്ച് യുവതികള്‍ അടുത്തിടെ  ഇസ്രായേലി മാഗസിനായ ലേഡി ഗ്ലോബ്‌സിനോട് സംസാരിച്ചിരുന്നു. ആദ്യമായാണ് വനിതാ ചാരപ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തുന്നത്.

SUMMARY:
The hyper-masculine figure of James Bond comes to mind when you think of international spies but Israel's secret service has developed a new breed of super-spies - seductive young women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia