കാബൂളില്‍ വെള്ളിയാഴ്ച പ്രാര്‍ഥന തുടങ്ങിയ സമയത്ത് പള്ളിയില്‍ ബോംബ് സ്ഫോടനം; ആക്രമണത്തില്‍ ഇമാമടക്കം 12 പേര്‍ കൊല്ലപ്പെട്ടു
May 14, 2021, 19:08 IST
കാബൂള്‍: (www.kvartha.com 14.05.2021) അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ ഇമാമടക്കം 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
പ്രാര്‍ഥന തുടങ്ങിയ സമയത്താണ് ആക്രമണമുണ്ടായതെന്ന് വക്താവ് ഫര്‍ദ്വാസ് ഫറാമാര്‍സ് പറഞ്ഞു. ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ സര്‍കാരും താലിബാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനമാണ് ആക്രമണമുണ്ടായത്.
റംസാന്‍ മാസമായതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഫ്ഗാനില്‍ നിന്ന് യു എസ് സൈന്യം പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് ആക്രമണം രൂക്ഷമാണ്. ഇമാമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.