റഷ്യയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനിടെ വെടിവയ്പ്; എട്ടുപേര്‍ക്ക് പരിക്ക്
Aug 19, 2012, 10:48 IST
മോസ്‌കോ: റഷ്യയില്‍ മുസ്ലീം പള്ളിയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പ്രാര്‍ഥനയ്ക്കിടെയുണ്ടായ വെടിവയ്പില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷപ്രദേശമായ കോക്കാസസ് മേഖലയിലെ ഖസാവിയര്‍ട്ട് നഗരത്തിലെ പള്ളിയില്‍ തോക്കുധാരികള്‍ ആക്രമണം നടത്തുകയായിരുന്നു.
മുഖംമൂടി ധരിച്ച രണ്ടു പേര്‍ തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഷിയ വിശ്വാസികളുടെ പള്ളിയിലാണ് സംഭവമുണ്ടായത്. വിശ്വാസികളില്‍ മിക്കവരുടെയും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. വെടിവെയ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഇതേ പള്ളിയില്‍ ചെറുസ്‌ഫോടനവുമുണ്ടായി. ഇതിലാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.
എഴുപതോളം വിശ്വാസികളാണ് വെടിവെപ്പ് നടന്ന സമയത്ത് പള്ളിയിലുണ്ടായിരുന്നത്.
SUMMARY: Two masked attackers have opened fire in a mosque in Russia's troubled North Caucasus region of Dagestan, wounding eight people, local officials say.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.