SWISS-TOWER 24/07/2023

International driving permit | അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ ഇന്‍ഡ്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുന്നു; കൂടുതല്‍ സൗകര്യങ്ങളൊരുക്കി കേന്ദ്ര സര്‍കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) 1949 ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കണ്‍വെന്‍ഷന്‍ അനുസരിച്ച് രാജ്യത്തുടനീളം അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് നല്‍കുന്നതിനുള്ള നടപടിക്രമം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) മാനദണ്ഡമാക്കി. അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റിനെ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിന് ക്യുആര്‍ കോഡും ഏര്‍പെടുത്തിയതായി മന്ത്രാലയം തിങ്കളാഴ്ച വിജ്ഞാപനത്തില്‍ അറിയിച്ചു.
                        
International driving permit | അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ ഇന്‍ഡ്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുന്നു; കൂടുതല്‍ സൗകര്യങ്ങളൊരുക്കി കേന്ദ്ര സര്‍കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

നിലവില്‍, നല്‍കുന്ന ഐഡിപിയുടെ ഫോര്‍മാറ്റ്, വലിപ്പം, മാതൃക, നിറം മുതലായവ സംസ്ഥാനങ്ങളിലുടനീളം വ്യത്യസ്തമായിരുന്നു. ഇക്കാരണത്താല്‍, നിരവധി പൗരന്മാര്‍ വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. 1949-ലെ ഇന്റര്‍നാഷണല്‍ റോഡ് ട്രാഫിക് കണ്‍വെന്‍ഷനില്‍ (ജനീവ കണ്‍വെന്‍ഷന്‍) ഒപ്പുവെച്ചിരിക്കുന്ന രാജ്യമാണ് ഇന്‍ഡ്യ. കണ്‍വെന്‍ഷന്‍ നിര്‍ദേശിക്കുന്ന പ്രകാരം, രാജ്യങ്ങള്‍ പരസ്പരാടിസ്ഥാനത്തില്‍ അംഗീകരിക്കും വിധം ഐഡിപി ലഭ്യമാക്കേണ്ടതുണ്ട്. വിവിധ കണ്‍വെന്‍ഷനുകളിലും 1989 ലെ കേന്ദ്ര മോടോര്‍ വാഹന ചട്ടത്തിലും പ്രതിപാദിക്കുന്ന വാഹന വിഭാഗങ്ങളുടെ താരതമ്യവും ചേര്‍ത്തിട്ടുണ്ട്.

Keywords:  Latest-News, National, Top-Headlines, International, Driving Licence, Driving, World, Central Government, Government of Kerala, International Driving Permit, MoRTH standardizes process for issuing international driving permit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia