അമൃത്‌സര്‍: കടുത്ത ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് കുടിയേറുന്നു. മാസം തോറും ചുരുങ്ങിയത് അമ്പത് ഹിന്ദു കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് കുടിയേറുന്നുണ്ടെന്ന് പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ പ്രസിഡന്റ് രമേശ് വങ്ക്‌വനി പറഞ്ഞു. പാകിസ്ഥാന്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ പാക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിന്ധിലെ ലര്‍ക്ഖാന, സക്കര്‍ മേഖലകളിലുള്ളവര്‍ ബലംപ്രയോഗിച്ച് മതപരിവര്‍ത്തനം, പണത്തിനായി തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ സാഹചര്യങ്ങള്‍ നേരിട്ടാണ് ജീവിക്കുന്നത്. സര്‍ക്കാരിലെ ഹിന്ദു പ്രതിനിധികള്‍ക്ക് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.
ഇന്ത്യയിയലേക്ക് പോകുന്ന ഹിന്ദുക്കളുള്ള മേഖലയില്‍ പി എച്ച് സി പ്രതിനിധികളെ അയച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പിന്‍തുണയ്ക്കാതെ ഒന്നും ചെയ്യാനാവില്ല രമേശ് വങ്ക്‌വനി പറഞ്ഞു. തങ്ങള്‍ സ്വന്തമായി ഹിന്ദുക്കളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 550 ഹിന്ദുക്കള്‍ ഇന്ത്യയിലെത്തി. ഹിന്ദു പെണ്‍കുട്ടികളെ ബലമായി മതപരിവര്‍ത്തനം നടത്തി മുസ്‌ളീം യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുക തുടങ്ങിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെത്തിയ ഹിന്ദു കുടുംബങ്ങളില്‍ ചിലര്‍ ഇവിടെ തുടര്‍ന്നും താമസിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.
SUMMARY: More than 50 Hindu families were migrating to India every month due to failure of Pakistan government in finding a tangible solution to the prevailing acute discontentment among them , said President of Pakistan Hindu Council (PHC).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.