പോകാം ഇനി ചന്ദ്രനിലേക്കും വിനോദയാത്ര

 


പോകാം ഇനി ചന്ദ്രനിലേക്കും വിനോദയാത്ര
വിനോദയാത്ര ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. വിനോദയാത്ര ഇഷ്ടപ്പെട്ടവര്‍ക്കിതാ വ്യത്യസ്തമായൊരു യാത്രാനുഭവം ഒരുക്കുന്നു. നാസയിലെ ഒരു വിഭാഗം മുന്‍ എക്‌സിക്യൂട്ടീവുകളാണ് അതീവ നൂതനമായ വിനോദ യാത്ര പദ്ധതി അവതരിപ്പിക്കുന്നത്. കാര്യം എന്താണെന്നല്ലേ, ചന്ദ്രനിലേക്കുളള വിനോദയാത്ര തന്നെ.   ഗോള്‍ഡന്‍ സ്‌പൈക് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയാണ് ഇപ്പോള്‍ ചന്ദ്ര യാത്രയ്ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.

950മില്യണ്‍ പൗണ്ട് മുടക്കിയാല്‍ ചന്ദ്രനിലേക്ക് വിനോദ യാത്രയ്ക്ക് കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം.  ഏകദേശം 1.5 ബില്യണ്‍ ഡോളറാണ് ആകെ ഈ യാത്രയ്ക്കായി ചെലവാക്കേണ്ടി വരിക. അതിസമ്പന്നന്മാര്‍ക്ക് മാത്രമേ ഈ യാത്രയ്ക്ക് കഴിയൂ എന്ന് ചുരുക്കും. രണ്ട് പേര്‍ക്കാണ് ഈ ട്രിപ്പ് ഓഫര്‍ ചെയ്യുന്നത്. റിസര്‍ച്ചിനോ അല്ലെങ്കില്‍ ദേശീയ അഭിമാനത്തിനോ വേണ്ടി രാജ്യങ്ങള്‍ക്കും ഓരോ പ്രതിനിധികളെ ഈ ടൂറിന് അയക്കാനാകും.

അമേരിക്കയും സോവിയറ്റ് യൂണിനയും പണ്ട് കാലത്ത് മത്സരിച്ച് തങ്ങളുടെ പ്രതിനിധികളെ ചന്ദ്രനിലേക്ക് അയച്ചിരുന്നു.  എന്നാല്‍ ഇപ്പോള്‍ അതിനുള്ള താത്പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് നിന്ന് ആവശ്യത്തിലേറെ ആളുകള്‍ ചന്ദ്രനിലെത്തിയെന്നും അതിനാല്‍ ഇനി ഇത്തരത്തിലുള്ള പ്രൊജക്ടുകള്‍ ഏറ്റെടുക്കേണ്ടെന്നും പ്രസിഡന്റ് ബരാക് ഒബാമ നാസയോട് നിര്‍ദേശിച്ചിരുന്നു.

റോക്കറ്റുകളും ക്യാപ്‌സൂളുകളും വാങ്ങി ആകും ചന്ദ്രനിലേക്കുള്ള വിനോദ യാത്രയ്ക്ക് കമ്പനി ആദ്യ തയാറെടുപ്പ് നടത്തുക. എന്നാല്‍ സ്‌പേസ് സ്യൂട്ടും ലൂണാര്‍ ലാന്‍ഡറും അടക്കമുള്ള സംവിധാനങ്ങള്‍ കമ്പനി തന്നെ വികസിപ്പിക്കണം.
ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്രയ്ക്ക് എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Key Words:  Nasa executives , Private firm , Moon , Astronomical , Golden Spike Company , US , Space race, Soviet Union , President Barack Obama, South Africa, South Korea, Japan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia