ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗന്‍ഡിലേക്ക് ഓടിക്കയറി 2 വയസുകാരന്‍; പിന്നാലെ ഓടിയെത്തി അമ്മയും, കൈപിടിയിലൊതുക്കുന്നതിനിടയില്‍ വഴുതി വീണു; വിഡിയോ വൈറല്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 12.08.2021) ചെറിയ കുഞ്ഞുങ്ങള്‍ക്ക് മേല്‍ എപ്പോഴും മുതിര്‍ന്നവരുടെ ഒരു കണ്ണുണ്ടായിരിക്കണം. കാരണം കണ്ണൊന്ന് തെറ്റിയാല്‍ അവര്‍ എന്തെങ്കിലും കുഴപ്പം ഒപ്പിച്ചിരിക്കും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞദിവസം അമേരിക്കയിലെ മേജര്‍ ലീഗ് സോകര്‍ ടൂര്‍ണമെന്റിനിടെ നടന്നത്.

അമേരിക്കയിലെ മേജര്‍ ലീഗ് സോകര്‍ ടൂര്‍ണമെന്റില്‍ ഓര്‍ലാന്റോ സിറ്റി എസ്സിയും എഫ്സി സിന്‍സിനാറ്റിയും തമ്മിലുള്ള മത്സരം പുരഗോമിക്കുന്നതിനിടെ ഒരു രണ്ടു വയസുകാരന്‍ അമ്മയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ഗ്രൗന്‍ഡിലേക്ക് ഓടിയെത്തുകയായിരുന്നു. പിന്നാലെ അവനെ പിടിക്കാനായി അവന്റെ അമ്മയും ഗ്രൗന്‍ഡിലെത്തി.
 
ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗന്‍ഡിലേക്ക് ഓടിക്കയറി 2 വയസുകാരന്‍; പിന്നാലെ ഓടിയെത്തി അമ്മയും, കൈപിടിയിലൊതുക്കുന്നതിനിടയില്‍ വഴുതി വീണു; വിഡിയോ വൈറല്‍

കളിക്കാരുടെ അടുത്തേക്ക് എത്തുന്നതിന് മുമ്പേ തന്നെ അമ്മ അവനെ വാരിയെടുത്ത് തിരിച്ച് കാണികളുടെ അടുത്തേക്ക് ഓടി. മകനെ കൈപ്പിടിയിലൊതുക്കുന്നതിനിടയില്‍ അമ്മ ഗ്രൗന്‍ഡില്‍ വഴുതി വീഴുകയും ചെയ്തു.

ഒഹിയോയില്‍ നിന്നെത്തിയ മോര്‍ഗന്‍ ടകെറാണ് ആ അമ്മ. രണ്ടു വയസ്സുകാരനായ കുസൃതി പയ്യന്റെ പേര് സൈഡെക് കാര്‍പെന്റര്‍ എന്നാണ്. ഈ അമ്മയുടേയും മകന്റേയും വിഡിയോ മേജര്‍ ലീഗ് സോകെര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ ആയിരക്കണക്കിനാളുകളാണ് കണ്ടത്.

Keywords:  Mom tackles 2-year-old toddler ‘pitch invader’ during live football match, watch viral video, New York, News, Football, Social Media, Video, Child, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia