'അവതാരത്തിനെ വിര്‍ച്വലായി ദുരുദ്ദേശത്തോടെ കയറിപിടിച്ചു'; മാര്‍ക് സകെര്‍ബെര്‍ഗിന്റെ പുതിയ മെറ്റാവേസിലെ ഓണ്‍ലൈന്‍ ഗെയിമിനിടെയുണ്ടായ ലൈംഗിക പീഡനം ടെക് ലോകത്ത് ചര്‍ച്ചയാകുന്നു
Dec 22, 2021, 13:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com 22.12.2021) ഫേസ്ബുക് മാതൃകമ്പനി മെറ്റാ പ്ലാറ്റ്‌ഫോം മൈക്രോസോഫ്റ്റിനും, ഫേസ്ബുകിന്റെ തന്നെ ഒകുലസിനും വേണ്ടി പുറത്തിറക്കിയ ഓണ്‍ലൈന്‍ വിര്‍ച്വല്‍ ഗെയിം ആണ് 'ഹൊറൈസണ്‍ വേള്‍ഡ്'. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സകെര്‍ബെര്‍ഗിന്റെ സ്വപ്ന പദ്ധതി മെറ്റാവേര്‍സിലേക്കുള്ള വന്‍ ചുവട് വയ്പ്പായിട്ടാണ് ഇത് സൃഷ്ടിച്ചത് തന്നെ.

എന്നാലിപ്പോള്‍, വിര്‍ച്വല്‍ ഗെയിമായ ഹൊറൈസണ്‍ വേള്‍ഡിന്റെ ഒരു വോളണ്ടിയര്‍ ടെസ്റ്റെര്‍ക്ക് ദുരനുഭവം ഉണ്ടായിരിക്കുകയാണെന്നാണ് പരാതി. പുതിയ വിര്‍ച്വല്‍ ലോകത്തിന്റെ പരീക്ഷണത്തിനിടെ അവരുടെ ഗെയിമിലെ 'അവതാറിനെ' ദുരുദ്ദേശത്തോടെ കയറിപിടിച്ചു, അവരുടെ അവതാരത്തിന് ലൈംഗിക പീഡനം നേരിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഈ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ ആ വ്യക്തിയുടെ തെറ്റായ പെരുമാറ്റത്തെ പിന്തുണക്കുകയാണ് ചെയ്തുവെന്നാണ് ആരോപണം, തന്നെ സഹായിക്കാന്‍ അവര്‍ ഒന്നും ചെയ്തില്ലെന്നും പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി എന്നും പരാതിയിലുണ്ട്.
പരാതിക്ക് മറുപടിയായി, ഹൊറൈസണിന്റെ ചുമതലയുള്ള മെറ്റയുടെ വിവേക് ശര്‍മ പ്രതികരിച്ചിട്ടുണ്ട്. 'നിര്‍ഭാഗ്യകരം' എന്നാണ് ഈ സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ടെസ്റ്റുകള്‍ക്കായി ഉപയോഗിക്കുന്ന ബീറ്റാ പതിപ്പില്‍ 'സേഫ് സ്‌പേസ്' ടൂള്‍ ആക്റ്റിവേറ്റ് ചെയ്തിട്ടില്ലെന്നും അതാണ് പ്രശ്‌നത്തിന് കാരണമെന്ന ന്യായീകരണവും മെറ്റ പ്രതിനിധി നിരത്തുന്നു. അവതാറുകളുടെ തെറ്റായ നീക്കങ്ങള്‍ തടയാന്‍ ഈ ഉപകരണം ഉപയോക്താക്കളെ സഹായിക്കുന്നതാണ്.
ഈ സംഭവത്തിനു ശേഷം ഡിസംബര്‍ 9ന് അമേരികയിലെയും കാനഡയിലെയും എല്ലാ ഉപയോക്താക്കള്‍ക്കും മെറ്റായുടെ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമായ ഹൊറൈസണ്‍ വേള്‍ഡ് സൗജന്യമാക്കുകയും ചെയ്തു. നിലവില്‍ ലഭ്യമായ അവതാറുകള്‍ കാലുകളില്ലാത്ത 3ഡി മനുഷ്യരാണ്. ഒരേസമയം തന്നെ 20 പേര്‍ക്ക് വരെ ഹൊറൈസണ്‍ വേള്‍ഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.
ഈ സംഭവത്തോടെ, മാര്‍ക് സകെര്‍ബെര്‍ഗിന്റെ പുതിയ മെറ്റാവേസിലെ ഓണ്‍ലൈന്‍ ഗെയിമിനിടെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം ടെക് ലോകത്ത് ചര്‍ച്ചയാകുന്നു. പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം തെറ്റായ രീതിയില്‍ നീങ്ങുന്നു എന്നതാണ് ചില ടെക് വിദഗ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.