ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട 660 കോടി വിലമതിക്കുന്ന പൈതൃക സ്വത്തുക്കള്‍ അമേരിക്ക മോഡിക്ക് കൈമാറി

 


വാഷിങ്ടണ്‍: (www.kvartha.com 07.06.2016) ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട 660 കോടി വിലമതിക്കുന്ന പൈതൃക സ്വത്തുക്കള്‍ അമേരിക്ക പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കൈമാറി. ഇന്ത്യയില്‍നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട സാംസ്‌കാരിക കരകൗശല ഉല്‍പന്നങ്ങളാണ് യുഎസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറിയത്.

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന മോഡിക്ക് ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങിലാണ് ഇവ തിരികെ നല്‍കിയത്. വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം വിലപിടിപ്പുള്ള വസ്തുക്കള്‍ ഇവയില്‍ പെടുന്നു.

ചോള രാജാക്കന്‍മാരുടെ കാലത്തുണ്ടായിരുന്ന(എഡി 850 എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹവും ഇതില്‍പ്പെടുന്നു. ചെന്നൈയിലെ ശിവക്ഷേത്രത്തില്‍ നിന്നു മോഷണം പോയതാണിത്. ഏതാണ്ട് 1.5 മില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യമാണ് ഇതിന് കണക്കാകുന്നത്.

ആരാധനയുമായി ബന്ധപ്പെട്ട വിഗ്രഹങ്ങള്‍, വെങ്കലത്തില്‍ പണിത കരകൗശല ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പ്രതിമകള്‍ തുടങ്ങിയവ ഇന്ത്യയ്ക്ക് തിരികെ നല്‍കിയതില്‍ പ്രധാനപ്പെട്ടവയാണ്. ഇവയില്‍ ചിലതിന് 2000 വര്‍ഷത്തിലധികം പഴക്കം വരും. ഇവയെല്ലാം ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളില്‍ നിന്നു മോഷണം പോയതാണ്.

ഇന്ത്യയുടെ പൈതൃകത്തെ മാനിച്ചതിന് ബറാക്ക് ഒബാമയോട് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് മോഡി പറഞ്ഞു. പണത്തിന്റെ മൂല്യം മാത്രമല്ല, ഇവ തങ്ങള്‍ക്ക് അതിലും വലുതാണെന്നും ഇതു തങ്ങളുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ട 660 കോടി വിലമതിക്കുന്ന പൈതൃക സ്വത്തുക്കള്‍ അമേരിക്ക മോഡിക്ക് കൈമാറി

Also Read:
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

Keywords:  Modi in US: America returns 200 artefacts worth $100 million to India, Washington, theft, Prime Minister, Temple, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia