മദ്യപാനത്തിനിടെ സുഹൃത്തിനെ കാണാതായതായി കൂട്ടുകാര്‍; രക്ഷാദൗത്യ സംഘത്തിന്റെ തെരച്ചില്‍ അവസാനിച്ചത് ഒടുവില്‍ വമ്പന്‍ ട്വിസ്റ്റിൽ
Sep 30, 2021, 09:00 IST
അങ്കാര: (www.kvartha.com 30.09.2021) കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ കുടിച്ച് പൂസായ 50കാരനെ കാണാതായി. ബെയ്ഹാന്‍ മുത്ത് ലു എന്ന അമ്പതുകാരെയാണ് കാണാതായത്. തുര്‍കി നഗരമായ ഇനിഗോളിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മദ്യപിച്ചിരിക്കുന്നതിനിടെ സുഹൃത്ത് വനത്തിനുള്ളിലേക്ക് പോകുകയും പിന്നീട് കാണാതാവുകയും ചെയ്തുവെന്ന് കൂട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
പരാതിക്ക് പിന്നാലെ അധികൃതരോടൊപ്പം നാട്ടുകാരടങ്ങുന്ന വലിയ സംഘം മുത്ത് ലുവിനെ തെരയാന്‍ ഒപ്പം കൂടി. ഏറെ നേരം കാട്ടില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തെരച്ചില്‍ സംഘം കാണാതായ ആളുടെ പേര് ഉറക്കെ വിളിച്ച് തെരഞ്ഞപ്പോഴാണ് തെരച്ചിലുകാര്‍ക്കിടയില്‍ നിന്ന് ഒരാള്‍ കയ്യുയര്‍ത്തിയത്. നിങ്ങള്‍ ആരെയാണ് തിരയുന്നതെന്ന് ആരാഞ്ഞ് കാണാതായ ആള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഞാന്‍ ഇവിടെയുണ്ടെന്ന് ഇയാള്‍ പറഞ്ഞതായി തുര്‍കി ന്യൂസ് ചാനല്‍ എന്‍ ടി വി റിപോര്‍ട് ചെയ്തു.
വഴി തെറ്റിയ മുത്ത് ലു ഒരിടത്തുവച്ച് തെരച്ചില്‍ സംഘത്തോടൊപ്പം ചേരുകയായിരുന്നു. തന്നെയാണ് ഇവര്‍ തെരയുന്നതെന്നും മുത്ത് ലുവിനും മനസ്സിലായില്ല. എന്നാല്‍, മുത്ത് ലു എങ്ങനെ, എപ്പോള്‍ ആണ് തെരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നതെന്ന് വ്യക്തമല്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മുത്ത് ലുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
മണിക്കൂറുകള്‍ തെരച്ചിലിനായി പാഴാക്കിയെങ്കിലും മുത്ത് ലുവിന് അപകടമൊന്നും സംഭവിക്കാതെ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവര്‍ത്തകരും സുഹൃത്തുക്കളും. തുടര്‍ന്ന് പൊലീസ് മുത്ത് ലുവിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.