Booked | ഭിന്നശേഷിക്കാരനായ 6 വയസുകാരനെ കാണാതായ സംഭവം; ഇന്‍ഡ്യയിലേക്ക് കടന്ന അമ്മക്കെതിരെ വധശിക്ഷയുള്‍പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി യു എസ് പൊലീസ്

 


വാഷിങ്ടന്‍: (KVARTHA) ഭിന്നശേഷിക്കാരനായ ആറുവയസുകാരനെ കാണാനില്ലെന്ന സംഭവത്തില്‍ ഇന്‍ഡ്യയിലേക്ക് കടന്ന അമ്മക്കെതിരെ വധശിക്ഷയുള്‍പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി യുഎസ് ഗ്രാന്‍ഡ് ജൂറി. ഈ വര്‍ഷം മാര്‍ചിലാണ് യുഎസില്‍ നിന്ന് അമ്മ സിന്‍ഡി സിങ്ങ് രണ്ടാം ഭര്‍ത്താവ് അര്‍ഷ് ദീപ് സിങ്ങിനൊപ്പം ഇന്‍ഡ്യയിലേക്ക് കടന്നത്.

Booked | ഭിന്നശേഷിക്കാരനായ 6 വയസുകാരനെ കാണാതായ സംഭവം; ഇന്‍ഡ്യയിലേക്ക് കടന്ന അമ്മക്കെതിരെ വധശിക്ഷയുള്‍പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി യു എസ് പൊലീസ്

2022 ഒക്ടോബറില്‍ ഇരട്ട സഹോദരികള്‍ ജനിച്ചതിനു പിന്നാലെയാണ് ആറുവയസുള്ള നോയല്‍ റൊഡ്രിഗസ് അല്‍വാരസിനെ കാണാതായത്. കുട്ടിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. ജീവനോടെയുണ്ടെന്ന ഒരു സൂചനയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുഎസ് പൊലീസിന്റെ നടപടി. കുട്ടിയെ ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിന് സിന്‍ഡിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് അര്‍ഷ് ദീപ് സിങ്ങിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ദമ്പതികളെ ഇന്‍ഡ്യയില്‍ നിന്ന് വിട്ടുകിട്ടാനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം.

37 കാരിയായ സിന്‍ഡി സിങ്ങും ഭര്‍ത്താവും ആറു കുട്ടികള്‍ക്കൊപ്പം കഴിഞ്ഞ മാര്‍ച് മുതല്‍ ഇന്‍ഡ്യയിലാണ് താമസിക്കുന്നത്. സിന്‍ഡി സിങ്ങിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് നോയല്‍.

കുട്ടി മെക്‌സികോയില്‍ തന്റെ യഥാര്‍ഥ പിതാവിനൊപ്പമുണ്ടെന്നും അവനെ അപരിചിതന് വില്‍പ്പന നടത്തിയെന്നുമൊക്കെയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം സിന്‍ഡി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കളവാണെന്ന് അന്വേഷണത്തില്‍ നിന്നും പൊലീസിന് വ്യക്തമായി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സിന്‍ഡിയും കുടുംബവും ഇന്‍ഡ്യയിലേക്ക് കടന്നത്.

സിന്‍ഡിയുടെ 10 മക്കളില്‍ ഒരാളാണ് നോയല്‍. ആറുപേര്‍ സിന്‍ഡിക്കൊപ്പവും മൂന്ന് കുട്ടികള്‍ സിന്‍ഡിയുടെ മാതാപിതാക്കള്‍ക്കുമൊപ്പവുമാണ് താമസിക്കുന്നത്. കാണാതാകുന്നത് വരെ ടെക്‌സാസിലെ എവര്‍ഗ്രാനില്‍ സിന്‍ഡിക്കൊപ്പമായിരുന്നു നോയലും. കുട്ടിയുടെ ഇന്‍ഡ്യന്‍ വംശജനായ രണ്ടാനച്ഛനും ഇവര്‍ക്കൊപ്പമായിരുന്നു താമസം.

രണ്ടു വര്‍ഷം മുമ്പായിരുന്നു സിന്‍ഡി സിങ്ങിനെ വിവാഹം കഴിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ ഒരു ശാപമായാണ് സിന്‍ഡി കണ്ടിരുന്നത് എന്ന് ബന്ധുക്കള്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുങ്ങളെ നോയല്‍ ഉപദ്രവിക്കുമെന്നും അവര്‍ ഭയന്നു. 

നോയലിന് ആവശ്യമായ ഭക്ഷണവും വെള്ളവും പോലും സിന്‍ഡി കൊടുത്തിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നോയലിന്റെ വൃത്തികേടായ ഡയപറുകള്‍ മാറ്റാന്‍ സിന്‍ഡിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഒരിക്കല്‍ വെള്ളംകുടിച്ചതിന് താക്കോലുപയോഗിച്ച് സിന്‍ഡി നോയലിന്റെ മുഖത്ത് അടിച്ചതായും ബന്ധു വെളിപ്പെടുത്തി.

Keywords:  Missing boy's mother, who fled to India from US, charged with murder of 6-year-old son, US, News, Murder Charges, US Police, Missing Boy, Dead, Probe, Allegation, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia