SWISS-TOWER 24/07/2023

Missing Man | ബൈക് ഓടിച്ചു പോകുന്നതിനിടെ കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍; തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ബ്യുണസ് ഐറിസ്: (www.kvartha.com) അര്‍ജന്റീനയില്‍ കഴിഞ്ഞ ദിവസം കാണാതായ 32 കാരന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍നിന്ന് കണ്ടെത്തി. ഡിയേഗോ ബാരിയ എന്ന യുവാവാണ് ഇതോടെ മരിച്ചെന്ന് സ്ഥിരീകരിച്ചത്.  അര്‍ജന്റീനയുടെ തെക്കന്‍ തീരമായ ചുബുട് പ്രവിശ്യയിലൂടെ ബൈക് ഓടിച്ചു പോകുന്നതിനിടെ ഫെബ്രുവരി 18നാണ് ബാരിയയെ കാണാതായത്. തുടര്‍ന്ന് പ്രദേശവാസികളും പൊലീസും ചേര്‍ന്ന് വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Aster mims 04/11/2022

കാണാതായി 10 ദിവസത്തിനുശേഷം രണ്ട് മീന്‍പിടുത്തക്കാര്‍ക്ക് ആ പ്രദേശത്തുനിന്നും മൂന്ന് സ്രാവിനെ കിട്ടി. ഇതിലൊന്നിനെ മുറിച്ചു നോക്കിയപ്പോഴാണ് മനുഷ്യന്റെ കൈ സ്രാവിന്റെ വയറ്റില്‍നിന്ന് ലഭിച്ചത്. ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു. ബാരിയയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയേല മിലട്രൂസും ഇവിടെയെത്തി മൃതദേഹം പരിശോധിച്ചു.

Missing Man | ബൈക് ഓടിച്ചു പോകുന്നതിനിടെ കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍; തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്


വിവരമറിയിച്ചതനുസരിച്ച് കുടുംബാംഗങ്ങളും സ്ഥലത്തെത്തി. ശരീരാവശിഷ്ടത്തിലെ ടാറ്റൂ കണ്ടാണ് ബാരിയയാണ് മരിച്ചതെന്ന് ഉറപ്പിച്ചത്. ഡിഎന്‍എ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ബാരിയ തീരത്തുകൂടി സഞ്ചരിക്കുന്ന സമയത്ത് വലിയ തിരമാലകളുണ്ടായിരുന്നു. തിരയില്‍പെട്ട് യുവാവ് അബന്ധത്തില്‍ കടലിലെത്തുകയും സ്രാവ് പിടികൂടുകയും ചെയ്തതാകാമെന്നുമാണ് സംശയിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

Keywords:  News,World,international,Missing,Youth,died,Dead Body,Local-News,Police, Missing Argentine Man Found In Shark's Stomach, Family Identifies Him By His Tattoo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia