Missile Strike | കിഴക്കന്‍ പോളന്‍ഡിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ റഷ്യന്‍ മിസൈലുകളല്ലെന്ന് റിപോര്‍ട്
                                                 Nov 16, 2022, 16:32 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 വാഷിങ്ടന്‍: (www.kvartha.com) യുക്രൈനിന്റെ അതിര്‍ത്തിയായ കിഴക്കന്‍ പോളന്‍ഡിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ റഷ്യന്‍ മിസൈലുകളല്ലെന്നും റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കുന്നതിനായി യുക്രൈന് അയച്ച മിസൈലുകളാണെന്നും റിപോര്‍ട്.  
 
  രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുക്രൈനെതിരായ റഷ്യന്‍ മിസൈല്‍ ആക്രമണം ലക്ഷ്യം തെറ്റിയെത്തി കിഴക്കന്‍ പോളന്‍ഡിലെ ഗ്രാമമായ പ്രസെവോഡോയില്‍ പതിക്കുകയും സ്ഫോടനം ഉണ്ടാവുകയും ചെയ്തെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.  
 
  ലക്ഷ്യം തെറ്റിയെത്തിയ മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, പോളന്‍ഡ് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവികി അടിയന്തര യോഗം വിളിച്ചിരുന്നു. സൈന്യത്തോട് സജ്ജമാകാന്‍ പോളന്‍ഡ് ഭരണകൂടം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 
  റഷ്യന്‍ നിര്‍മിത മിസൈലാണ് പതിച്ചതെന്ന് വ്യക്തമാക്കിയ പോളന്‍ഡ് വിദേശകാര്യ മന്ത്രാലയം, വാഴ്സയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അടിയന്തരമായി വിശദീകരണവും തേടിയിരുന്നു.  
 
  എന്നാല്‍, പോളന്‍ഡില്‍ പതിച്ചത് റഷ്യ അയച്ച മിസൈലുകളല്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. പോളന്‍ഡ് പ്രസിഡന്റും ആന്ദ്രേയ് ദൂദയും, പതിച്ചത് റഷ്യന്‍ മിസൈലാണെന്ന് ഉറപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.  
 
  അതിനിടെ, പോളന്‍ഡില്‍ പതിച്ചത് റഷ്യന്‍ മിസൈലാണെന്ന വാര്‍ത്തകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും തള്ളിയിരുന്നു. ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബൈഡന്, മിസൈല്‍ പതിച്ചതിന് പിന്നാലെ ഉച്ചകോടിക്കെത്തിയ നാറ്റോ അംഗരാജ്യങ്ങളിലെയും ജപാനിലെയും ഭരണാധികാരികളുമായി അടിയന്തര ചര്‍ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പതിച്ചത് റഷ്യന്‍ മിസൈല്‍ അല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. 
  Keywords: News,World,international,Washington,Report,attack,Killed,Top-Headlines,Ukraine, America,Russia, Missile That Hit Poland Fired By Ukraine At Incoming Russian Missile: Report 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
