Harnaaz Sandhu | വേദിയില്‍ നടക്കുന്നതിനിടെ കാല് ഇടറി; വിശ്വസുന്ദരിയായുള്ള അവസാന റാംപ് വാകില്‍ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി ഹര്‍ണാസ് സന്ധു; വീഡിയോ
Jan 15, 2023, 16:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂ ഓര്‍ലിയന്‍സ്: (www.kvartha.com) കരച്ചില് പാടുപെട്ട് അടക്കി വിശ്വസുന്ദരിയായി അവസാന റാംപ് വാക് നടത്തി ഹര്‍ണാസ് സന്ധു. വിശ്വസുന്ദരി മത്സര വേദിയിലാണ് 2021 ലെ വിശ്വസുന്ദരിയായ ഹര്‍ണാസ് സന്ധുവിന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയത്.
വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ വ്യക്തിയെ കിരീടം അണിയിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ വിശ്വ സുന്ദരിയാണ്. ഇതിന് വേണ്ടിയാണ് ഹര്‍ണാസ് സന്ധു വേദിയിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വികാരാധീനയായ ഹര്‍ണാസ് നടക്കുന്നതിനിടെ കാലുകള്‍ ഇടറി വീഴാന്‍ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കറുത്ത ഗൗണില്‍ സുസ്മിത സെന്നിന്റെ മുഖം ആലേഖനം ചെയ്ത ഗൗണാണ് ഹര്‍ണാസ് അണിഞ്ഞിരുന്നത്. 1994 ല്‍ ഇന്‍ഡ്യയ്ക്ക് ആദ്യമായി വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത വ്യക്തിയാണ് സുസ്മിത സെന്‍. അവര്‍ക്ക് ആദരമര്പിക്കാനായിരുന്നു ഉടുപ്പില്‍ മുഖം വരച്ച് ചേര്‍ത്തത്.
അമേരികയിലെ ന്യൂ ഓര്‍ലിയന്‍സിലെ മോറിയല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന 71-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഈ വര്‍ഷത്തെ വിശ്വ സുന്ദരി പട്ടം ആര്‍ബണി ഗബ്രിയേല്‍ നേടി. 84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്. ഇന്‍ഡ്യയുടെ ദിവിത റായ് ആദ്യ അഞ്ചില്‍ പോലും ഇടംനേടിയില്ല.
രണ്ടാം സ്ഥാനം വെനസ്വേലയും മൂന്നാം സ്ഥാനം ഡൊമിനികന്‍ റിപബ്ലികും സ്വന്തമാക്കി. വെനസ്വേലയുടെ അമാന്‍ഡ ഡുഡമലാണ് ഫസ്റ്റ് റണര്‍ അപ് ആയത്. ഡൊമിനികന്‍ റിപബ്ലികിന്റെ ആന്‍ഡ്രീന മാര്‍ടിനെസ് രണ്ടാം റണറപുമായി.
പോര്ടോ റീകോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങള്‍. ആദ്യ പതിനാറില്‍ ഇന്‍ഡ്യ ഇടം നേടിയിട്ടുണ്ട്.
Hold back tears as @HarnaazKaur takes the stage one last time as Miss Universe! #MISSUNIVERSE pic.twitter.com/L0PrH0rzYw
— Miss Universe (@MissUniverse) January 15, 2023
Keywords: News,World,international,models,Top-Headlines,Latest-News,Trending,America, Miss Universe 2022: Harnaaz Sandhu trips, cries during final walk before crowing USA’s R’Bonney Gabriel
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

